വിജയ്‌യുടെ ‘സെൽഫിപ്പുള്ളേ’ തെറപ്പി വിജയം! ചലനശേഷി ഇല്ലാത്ത ബാലൻ നടന്നുതുടങ്ങി

sebastian
SHARE

ഒരു സെൽഫി എടുക്കുന്നത്ര എളുപ്പത്തിൽ സെബാസ്റ്റ്യനു മുന്നിൽ വിജയിച്ചു ‘വിജയ്’ തെറപ്പി. ജന്മനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന തമിഴ്‌നാട് കമ്പം ഉത്തമപാളയം സ്വദേശിയായ 8 വയസ്സുകാരൻ സെബാസ്റ്റ്യൻ മരുന്നു കഴിച്ചും വ്യായാമം ചെയ്തും ജീവിതത്തിലേക്കു തിരികെ എത്തിയത് തമിഴ് നടൻ വിജയ്‌യുടെ ‘സെൽഫിപ്പുള്ളേ’ എന്ന പാട്ടു കേട്ടാണ്.  ‘കത്തി’ എന്ന ചിത്രത്തിൽ വിജയ്‌യും സുനിധി ചൗഹാനുമാണ് ഈ പാട്ടു പാടിയത്. 

സെബാസ്റ്റ്യനെ ഒന്നര വർഷം മുൻപാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ വിജയ് സ്നേഹം കണ്ട് ഡോ. സതീഷ് വാരിയരുടെ ചികിത്സയും ഈ വഴിക്കായി. 

വിജയ്‌യുടെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞായിരുന്നു ചികിത്സയും ഫിസിയോതെറപ്പിയും. ഒരു വർഷം പിന്നിടുമ്പോൾ  സെബാസ്റ്റ്യൻ കൈകളിൽ പിടിച്ചാൽ നടക്കാനും തനിയെ പിടിച്ചു നിൽക്കാനും തുടങ്ങി. നടുവിനു ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോൾ തുടരുന്നത്. 

English summary: Paralysed by birth, Fan Boy started walking on influence by Tamil Actor Vijay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA