sections
MORE

തോൾവേദന സ്വയം സുഖപ്പെടുത്താം: വ്യായാമങ്ങളിലൂടെ

shoulder-pain
SHARE

ഏറ്റവും കൂടുതൽ ചലനശേഷിയും നിത്യോപയോഗവുമുള്ള സന്ധിയാണ് ഷോൾഡർ അഥവാ തോൾ സന്ധി. ഏറ്റവും ഉറപ്പ് കുറവും തോൾ സന്ധിക്കുതന്നെ. ഇതിനു ചുറ്റും ധാരാളം പേശികളും പ്രധാന ഞരമ്പുകളും ടെൻഡനുകളും ലിഗമെന്റുകളും ഉണ്ട്. ഇതെല്ലാം കൊണ്ടുതന്നെ പരുക്കിന്റെയും മറ്റു വേദനകളുടെയും കാര്യത്തിൽ തോൾ മുൻപന്തിയിലാണ്. 

പുറമേ പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, വിഷാദ രോഗം തുടങ്ങിയവയും ഈ സന്ധിയിൽ വേദനയും ചലനശേഷിക്കുറവും ഉണ്ടാക്കാം. വിശ്രമ ചികിത്സ മിക്കപ്പോഴും സ്ഥിതി വഷളാക്കാറേയുള്ളൂ. 

കൈ ഉയർത്താനും തിരിക്കാനും ഉടുപ്പ്, ബ്ലൗസ് എന്നിവ ഇടാനും ഊരാനും മുടി കെട്ടാനും തുടങ്ങി പുറം കഴുകലും തുടയ്ക്കലും വരെ ബുദ്ധി മുട്ടാകും. പലർക്കും രാത്രി വേദന കൂടുതൽ അനുഭവപ്പെടാറുണ്ട്. കാരണമെന്തുതന്നെ ആയാലും ഭൂരിഭാഗം തോൾവേദ നകളും ചിട്ടയായ ശാസ്ത്രീയ വ്യായാമങ്ങൾ കൊണ്ട് മാറ്റിയെടുക്കാം. 

English summary: Exercises and Stretches for Shoulder Pain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA