sections
MORE

കുഞ്ഞുങ്ങൾക്ക് പാലൂട്ടുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

breast-feeding
SHARE

പ്രസവിച്ച് രണ്ടുമൂന്നു ദിവസത്തേക്ക്  അമ്മ ഉൽപാദിപ്പിക്കുന്ന പാലിനു ഒരു പ്രത്യേക ഘടനയാണുള്ളത്. ഇതിനു പോഷക മൂല്യം കൂടുതലുണ്ടെന്നു മാത്രമല്ല രോഗാണുക്കളിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള പ്രതിരോധശേഷിയും ഉണ്ട്. 

കുഞ്ഞ് ജനിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനുമിടയിൽ മുലപ്പാൽ കൊടുത്തു തുടങ്ങാം. സിസേറിയനാണെങ്കിൽ മൂന്നോ നാലോ മണിക്കൂറിനു ശേഷവും ആവാം. ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം കൊടുക്കുന്നതാണു നല്ലത്. പാൽ ഇല്ലാതെ വന്നാൽ പശുവിൻ പാൽ നൽകാം. 

രണ്ടു വയസ്സാകുന്നതോടെ ബുദ്ധി വളർച്ച 80 ശതമാനമാകും. മുലപ്പാൽ ബുദ്ധിയുടെ വളർച്ചയ്ക്കും പശുവിൻപാൽ ശാരീരിക വളർച്ചയ്ക്കുമെന്നാണു പറയാറ്. 

English summary: Breast feeding tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA