ADVERTISEMENT

സെക്സ് ടോയ് ഉപയോഗം ഇന്ന് ആളുകള്‍ക്കിടയില്‍ കൂടുതലാണ്. ഒളിഞ്ഞും മറഞ്ഞും പണ്ട് സെക്സ് ടോയ് വാങ്ങിയിരുന്നവര്‍ ഇന്ന് ഇതൊക്കെ സര്‍വസാധാരണം എന്ന നിലയിലാണ് വിദേശങ്ങളില്‍ വാങ്ങുന്നത്. ഇന്ത്യയിലും സെക്സ് ടോയ് വില്‍പന തകൃതിയാണ്. എന്നാല്‍ ഇതില്‍ ചില അപകടവശങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇലക്ട്രോണിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ്  പങ്കുവച്ചു കൊണ്ടാണ് ഗൈനക്കോളജിസ്റ്റ് അന്ന ഹെന്‍ഡര്‍സണ്‍ ഇതിനെ കുറിച്ച് പറയുന്നത്.

പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കാന്‍ ഇന്ന് പല യുവതികളും ആരംഭിച്ചിട്ടുണ്ട് എന്ന് ഡോക്ടര്‍ പറയുന്നു. ഇത് പരസ്യമായി സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തുന്ന യുവതികളുമുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. ഇത് മാരകമായ അണുബാധയുണ്ടാക്കും എന്നാണു ഡോക്ടര്‍ പറയുന്നത്. 

യോനിപ്രദേശത്ത് ഇത് മുറിവുകള്‍ ഉണ്ടാക്കുമെന്നും മാരകമായ അണുബാധയ്ക്കു വഴിവയ്ക്കുമെന്നും പറയുന്ന ഡോക്ടര്‍, ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കുന്നു.

English summary: Don't use your electric toothbrushes as a sex toy: Gynaecologist warns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com