ADVERTISEMENT

പത്തൊൻപതു വയസ്സുള്ള ഒരു പെൺകുട്ടിയാണു ഞാൻ. എന്റെ ശരീരം തീരെ മെലിഞ്ഞിട്ടാണ് അൽപം തടിയുള്ള ശരീരപ്രകൃതിയാണ് എനിക്കിഷ്ടം. മെലിഞ്ഞിരിക്കുന്നതു കൊണ്ട്  ഞാൻ വീട്ടിലും കൂട്ടുകാർക്കിടയിലും പരിഹാസ കഥാപാത്രമായിരിക്കയാണ്. ഞാൻ രണ്ടു തവണ ബാല ടിബിക്കുള്ള മരുന്നുകൾ കഴിച്ചിട്ടുണ്ട്. അതുകൊണ്ടാണോ എന്റെ കൈകാലുകൾ മെലിഞ്ഞിരിക്കുന്നത്. എന്റെ കഴുത്തെല്ലുകളും പൊന്തിയിരിക്കുകയാണ്. മുടികൊഴിച്ചിലുമുണ്ട്. പാർശ്വഫലങ്ങളില്ലാത്തതും അധികം ചെലവില്ലാത്തതും എന്നാൽ പെട്ടെന്നു ഫലം തരുന്നതുമായ മരുന്നു നിർദേശിക്കാമോ ഡോക്ടർ?

ഉത്തരം: കാലാകാലങ്ങളിൽ വസ്ത്രങ്ങളുടെയും ശരീരപ്രകൃതിയുടെയും ഒക്കെ ഫാഷൻ മാറിക്കൊണ്ടിരിക്കും. വണ്ണം കൂടുതലുള്ളവർക്ക് വണ്ണം കുറയ്ക്കാനാകും ആഗ്രഹം. നിങ്ങൾക്ക് മറ്റുള്ളവരുടെ പരിഹാസ കഥാപാത്രമായിരിക്കുന്നതാണല്ലോ പ്രശ്നം? വണ്ണം കൂടിയതു കൊണ്ട് ആരോഗ്യമുണ്ടെന്നു കരുതണ്ട. ഒരു പക്ഷേ, മെലിഞ്ഞിരിക്കുന്നവർക്കായിരിക്കും ആരോഗ്യവും ആയുസ്സും കൂടുതലുള്ളത്. 

ബാല ടിബി ചികിത്സ കൊണ്ട് രോഗവിമുക്തമായെന്ന് ഉറപ്പു വരുത്തുക. ശരീരം മെലിയുന്നത് എല്ലാ ഭാഗവും ഒരേ രീതിയിലായിരിക്കുകയില്ല. കൊഴുപ്പു കുറയാതെ മാംസപേശികൾ ശോഷിച്ചേക്കാം. അതു പരിഹരിക്കുവാൻ വേണ്ടത്ര പോഷകാഹാരങ്ങളും വൈറ്റമിനുകളും ലവണാംശങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. 

ശരിയായ രീതിയിൽ  വ്യായാമം ചെയ്യുക. കഴിക്കുന്ന ആഹാരത്തിന്റെ അളവു കൂട്ടുന്നതും ഗുണം ചെയ്യും. വണ്ണം കുറയ്ക്കുന്നതിനെക്കാൾ എളുപ്പം വണ്ണം കൂട്ടാനാണ്. മറ്റ് അസുഖങ്ങളില്ലെങ്കിൽ മെലിഞ്ഞിരിക്കുന്നതിനെപ്പറ്റി ആശങ്കപ്പെടേണ്ട. കോർട്ടിസോൺ മാതിരി മരുന്നുകൾ കഴിച്ച് ശരീരം പുഷ്ടിപ്പെടുത്താൻ സാധിച്ചേക്കും. പക്ഷേ, അത് ഭാവിയിൽ ദോഷഫലങ്ങള്‍ സൃഷ്ടിച്ചേക്കാനിടയുണ്ട്. 

English summary: Weight gain tips

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com