ADVERTISEMENT

ഹൃദ്രോഗത്തിലേക്ക് ഒരാളെ നയിക്കുന്ന കാരണങ്ങള്‍ അനവധിയാണ്. പാരമ്പര്യഘടകങ്ങള്‍ മുതല്‍ ജീവിതശൈലിയും ടെന്‍ഷനും എല്ലാം ഇതിലേക്ക് വഴിവയ്ക്കാം. എന്നാല്‍ ജോലിയും ചുറ്റുപാടുകളും ഒരാളെ ഹൃദ്രോഗിയാക്കുമോ? അടുത്തിടെ നടത്തിയ ഒരു പഠനമാണ്  ഹൃദ്രോഗമുണ്ടാക്കാന്‍ ജോലി കാരണമാകുന്നെന്നു കണ്ടെത്തിയത്.

ചില പ്രത്യേക ജോലികളുമായി ബന്ധപ്പെട്ടാണ് ഹൃദ്രോഗസാധ്യത കൂടുതല്‍ കണ്ടുവരുന്നതെന്നാണ് പല ഗവേഷണങ്ങള്‍ പറയുന്നത്. ഇതില്‍ അപകടസാധ്യത ഏറെ സ്ത്രീകള്‍ക്കാണെന്നും പഠനം പറയുന്നു. 65,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ഏകദേശം 63 വയസ്സിനുള്ളില്‍ പ്രായമുണ്ടായിരുന്നു. മിക്കവര്‍ക്കും ആര്‍ത്തവവിരാമം സംഭവിച്ചവരുമായിരുന്നു. ഇതില്‍ 13% സ്ത്രീകളുടെയും ഹൃദയത്തിന്റെ ആരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിരുന്നത്രേ. 

ഇവരില്‍ പലരുടെയും ജോലി സാഹചര്യങ്ങളാണ് ജോലിയും ഹൃദ്രോഗവുമായുള്ള ബന്ധത്തെപ്പറ്റി പഠിക്കാന്‍ കാരണമായത്‌. റീടെയ്ല്‍ കാഷ്യര്‍, മാനേജര്‍, നഴ്സ്, സൈക്യാട്രിസ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയായിരുന്നു ഇവരില്‍ പലരുടെയും ജോലി. ഇതില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഹൃദ്രോഗസാധ്യത  36%  ആണ്. നഴ്സുമാര്‍ക്ക്  14%. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍, സെയില്‍സ് എജന്റ് എന്നിവര്‍ക്ക്  24% ഹൃദ്രോഗസാധ്യത കുറവാണെന്നും ഈ പഠനം പറയുന്നു. 

ഫിലഡൽഫിയയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയിന്റിഫിക് സെഷൻ, ജപ്പാനിലെ കോഹർട്ടിൽ നിന്നുള്ള ഗവേഷകർ തുടങ്ങിയവരുടേതാണ് ഈ പഠനം.

English summary: Jobs affect women's heart health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com