ADVERTISEMENT

ലോകത്തിലാദ്യമായി പുരുഷൻമാർക്കുള്ള വന്ധ്യംകരണ കുത്തിവയ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണു പുതിയ ഗർഭനിരോധക ഔഷധം കണ്ടെത്തിയത്. ഇത് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനു സമർപ്പിച്ചു. 

നിലവിൽ വാസക്ടമി ശസ്ത്രക്രിയ മാത്രമാണു പുരുഷൻമാർക്കുള്ള സ്ഥിരമായ പ്രത്യുൽപാദന നിയന്ത്രണ മാർഗം. എന്നാൽ ശുക്ലനാളിക്കു സമീപം നൽകുന്ന കുത്തിവയ്പിലൂടെ 13 വർഷം വരെ പ്രത്യുൽപാദനം തടയാൻ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

മരുന്നിനു പാർശ്വ ഫലങ്ങളില്ലെന്നും ഗവേഷകർ വ്യക്തമാക്കി.  അമേരിക്കയിൽ ചില സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. പാർശ്വഫലത്തെത്തുടർന്ന് യുകെയിൽ  പഠനം നിർത്തിവച്ചു.

English summary: World's first male contraceptive injection trialed in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com