sections
MORE

കഷണ്ടിയും മീശയും താടിയുമൊന്നും ഇനി പ്രശ്നമല്ലെന്നേ; മെഡ്‍ലോഞ്ചസ് ഉള്ളപ്പോൾ സങ്കടമെന്തിന്?

medlounges
SHARE

അൽപം കഷണ്ടി ആയതിനു പ്രശ്നമില്ല, പക്ഷേ ഈ മീശയും താടിയുമൊന്നും ഇല്ലാതെ എന്തു ചെയ്യാനാ... ഇങ്ങനെ വിഷമിക്കുന്നവർ നിരവധിയാണ് നമ്മുടെ നാട്ടിൽ. എന്നാൽ ഇപ്പോഴിതാ ഇതിനൊക്കെ പരിഹാരം എത്തിപ്പോയി. 

കഷണ്ടി മൂലം വിഷമിച്ചിരുന്നവർക്ക് ആശ്വാസകരമായെത്തിയ ഹെയർ ട്രാൻസ്പ്ലാന്റേഷൻ തന്നെയാണ് ഇവിടെയും ഫലവത്താകുന്നത്. മാത്രമല്ല മീശയിലും താടിയിലുമൊക്കെ പുതുപരീക്ഷണങ്ങൾ നടത്താൻ താൽപര്യമുള്ളവർക്ക് അതിനും അവസരമൊരുക്കുകയാണ് തിരുവല്ലയിലുള്ള മെഡ്‌ലോഞ്ചസ് ഹോസ്പിറ്റൽ. 

ഇതിനകംതന്നെ നിരവധി പേർ മെഡ്‌ലോഞ്ചസ് ഹോസ്പിറ്റലിലെത്തി ചികിത്സ ചെയ്തു ഫലം നേടിക്കഴിഞ്ഞു. ഒരു എൻആർഐ ഹബ് എന്ന രീതിയിൽ വിദേശമലയാളികൾ ഉൾപ്പടെ ഏറേപ്പേർക്ക് ആശ്വാസകരമാവുകയാണ് ഈ ആശുപത്രി. വളരെ കുറച്ചു സമയത്തേക്ക് നാട്ടിലെത്തുന്നവരുടെ ആവശ്യം കണ്ടറിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ മികച്ച സേവനം നൽകാൻ സാധിക്കുന്നുണ്ടെന്ന് ഇവിടെ എത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നു. ഹെയർ, മൊസ്റ്റാഷ്, ബിയേർഡ് ട്രാൻസ്പ്ലാന്റേഷൻ മാത്രമല്ല ദന്തപരിചരണം,  കോസ്മെറ്റിക് ക്ലിനിക്, ഡെർമറ്റോളജി, ആയുർവേദം തുടങ്ങി എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതും ഏവരെയും ആകർഷിക്കുന്ന ഘടകമാണ്. 

ജനിതക കാരണങ്ങളിൽ തുടങ്ങി മാനസിക, ശാരീരിക സമ്മർദം, വൈകാരിക സമ്മർദം, ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളാണ് മുടി കൊഴിച്ചിലിനും താടി മീശ രോമവളർച്ച ഉണ്ടാകാത്തതിനും പിന്നിൽ. ഈ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കി അതിനു വേണ്ട ചികിത്സ നൽകുന്നതിനാൽ ഫലം 100 ശതമാനം ഉറപ്പാക്കാനും സാധിക്കും.

ഹെയർ സപ്ലിമെന്റായ ബയോട്ടിൻ, ഹെയർഗ്രോത്ത് ലോഷനുകൾ, മീസോ തെറാപ്പി(Mesotherapy), പിആർപി(Platelet-rich plasma), ഹെയർ ട്രാൻസ്പ്ലാന്റ് തുടങ്ങിയ ചികിത്സാരീതികളാണ് മുടികൊഴിച്ചിലിനും രോമവളർച്ചാക്കുറവിനും പ്രധാനമായും ചെയ്യുന്നത്. 

ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാഷനോടൊപ്പം പിആർപിയുമായി സംയോജിപ്പിച്ചുള്ള ചികിത്സയാണ് മെഡ്‌ലോഞ്ചസ് ഹോസ്പിറ്റലിൽ ചെയ്യുന്നത്. ഇത് കൂടുതൽ ഫലപ്രദമായിരിക്കുമെന്നതിനാൽ വിദേശമലയാളികൾ ഉൾപ്പടെ നിരവധി പേർ ആവശ്യപ്പെടുന്നതും ഈ ചികിത്സാരീതിയാണ്.

medlonges-hair-transplant-photo-procedure

സാധാരണ തലയുടെ പുറകു ഭാഗത്തെ മുടിയാണല്ലോ ട്രാൻസ്പ്ലാന്റ് ചെയ്യാനായി എടുക്കുന്നത്. അങ്ങനെ എടുക്കാനായി തലയിൽ ഒരു മുടി പോലുമില്ലല്ലോ എന്നോർത്തും വിഷമിക്കേണ്ട. അതിനും മെഡ്‍ലോഞ്ചസ് പരിഹാരം നൽകും. താടിയിൽ നിന്നോ മീശയിൽ നി്നനോ തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നും മുടിയെടുത്ത് ട്രാൻസ്പ്ലാന്റ് ചെയ്ത് നിങ്ങളെ സുന്ദരക്കുട്ടപ്പൻമാരാക്കും. മീശയിലും താടിയിലും രോമവളർച്ച ഇല്ലാത്തവർക്കും ഇതുപോലെ പരിഹാരം നൽകാനാകും.  

മുടിയെടുത്ത് കഷണ്ടി ആയിട്ടുള്ള സ്ഥലങ്ങളിൽ വെറുതേ വച്ചുപിടിപ്പിക്കുയല്ല ഇവിടെ ചെയ്യുന്നത്. പേഷ്യന്റിന്റെ വയസ്സ്, തലയുടെ ആക‍ൃതി, ഹെയർ ലൈൻ ഉണ്ടാക്കേണ്ടത് എത്ര സെന്റിമീറ്ററാണ്. എത്ര ഗ്യാപ്പിടണം. ഐബ്രോസിൽ നിന്ന് എത്ര ഗ്യാപ്പിൽ നിന്നാണ് ഹെയർ ലൈൻ തുടങ്ങേണ്ടത്, ഹെയർ ലൈൻ U ഷേപ്പാണോ V ഷേപ്പാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അതിനനുസരിച്ചുള്ള ട്രാൻസ്പ്ലാന്റാണ് ഇവിടെ ചെയ്യുന്നത്

medlonges-beard-transplant-photo-procedure

ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനു മുൻപായി നിങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകാനും സംശയങ്ങൾ ദൂരീകരിക്കാനും വിദഗ്ധ ഡോക്ർമാരുടെ സേവനം എല്ലാ മേഖലയിലും ലഭ്യമാണ്. ഹെയർ, ബിയേർഡ്, മൊസ്റ്റാഷ് ട്രാൻസ്പ്ലാന്റിനു ശേഷം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും വിദഗ്ധ പരിശീലനം ഇവർ നൽകും. 

Hospital Address

Medlounges Health Care & Wellness Centre
Perumthuruthy PO, Ezhinijillam, Thiruvalla
Kerala, PIN 689 107
Tel: 0469 - 2645454, 0469 - 2645080
Mob: 7902255519, 7902255517
Website: www.medlounges.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA