ADVERTISEMENT

സമൂഹ മാധ്യമങ്ങളിലൂടെ ശരിരായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്തി കേരള മീം മത്സരവുമായി ദേശീയ ആരോഗ്യ ദൗത്യം (National Health Mission). ട്രോൾ കൂട്ടായ്മകളായ ഐസിയു, ട്രോൾ മലയാളം, ട്രോൾ റിപ്പബ്ലിക്ക്, SCT(School College Trolls) എന്നിവർക്കൊപ്പം ചേർന്നുകൊണ്ടാണ് ദേശീയ ആരോഗ്യ ദൗത്യം മീം മത്സരം സംഘടിപ്പിക്കുന്നത്.

പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടികളിലൂടെ ജനങ്ങളിൽ ശരിയായ ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർദ്രം ജനകീയ കാംപയിനിന്‍റെ ഭാഗമായാണ് ദേശീയ ആരോഗ്യ ദൗത്യവും ജനപ്രിയ സാമൂഹ്യ മാധ്യമ കൂട്ടായ്മകളും സംയുക്തമായി ഹെൽത്തി കാംപയിൻ ആരംഭിച്ചിരിക്കുന്നത്.

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് കാംപയിന്‍റെ മുദ്രാവാക്യം. ഡിസംബർ എട്ടുമുതൽ ജനുവരി എട്ടു വരെയാണ് മത്സരം നടക്കുന്നത്. ഈ കാലയളവിൽ ആരോഗ്യസംബന്ധിയായ വിഷയങ്ങളിൽ മത്സരാർത്ഥികൾക്ക് പോസ്റ്റുകൾ തയാറാക്കി കാംപയിൻ നടക്കുന്ന പേജുകളിലേക്ക് അയയ്ക്കാം.

ലഹരിക്കെതിരായ ബോധവത്കരണം, ജങ്ക്ഫുഡ് സംസ്കാരത്തിൽ നിന്നുള്ള മോചനം, മാനസികാരോഗ്യം, വ്യായാമത്തിന്‍റെ പ്രാധാന്യം, ശരിയായ ആഹാര ശീലം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പോസ്റ്റുകൾ തയാറാക്കേണ്ടത്. ഇതേക്കൂടാതെ ആരോഗ്യസംബന്ധിയായ പൊതു വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പോസ്റ്റുകളും തയാറാക്കാം.

ഓരോ പേജിലും ഏറ്റവും മികച്ച പോസ്റ്റുകൾ തയാറാക്കുന്ന മൂന്നുപേർക്ക് ആരോഗ്യ വകുപ്പിന്‍റെ കാഷ് പ്രൈസും പ്രശസ്തി പത്രവും ലഭിക്കും. ഓരോ പേജിലും ഒന്നാമതെത്തുന്ന ആൾക്ക് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ആൾക്ക് 2000 രൂപയുമാണ് കാഷ് പ്രൈസ് ലഭിക്കുക.

ജനുവരി 12 ന് ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.

English Summary: Healthy Kerala Meme Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com