ADVERTISEMENT

കഴിഞ്ഞ 18നാണു സംഭവം. തൃശൂർ തെക്കേഗോപുരനടയ്ക്കു സമീപത്തെ സബ്‌ വേ (ഇന്നുദ്ഘാടനം ചെയ്യുന്ന സബ്‌വേയുടെ തൊട്ടടുത്ത്)യ്ക്കരികിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്നു റിച്ചാർഡ്സ് ജോസഫ് (30). സബ്‌വേ ഉണ്ടായിട്ടും അതിനു മുകളിലെ റോഡിലൂടെ ഒരു യാത്രക്കാരൻ അപ്രതീക്ഷിതമായി കുറുകെച്ചാടി. രക്ഷപെടാനായി വെട്ടിച്ചെങ്കിലും സ്കൂട്ടറിന്റെ കണ്ണാടിയിൽ യാത്രക്കാരന്റെ കൈതട്ടി. 

എല്ലാം ഒരുനിമിഷം കൊണ്ടു കഴിഞ്ഞു. നിയന്ത്രണം തെറ്റി സ്കൂട്ടർ മറിഞ്ഞുവീണു. ബോധമറ്റു നിലത്തുകിടന്ന റിച്ചാർഡ്സിനെ ആരൊക്കെയോ ചേർന്നു ഫുട്പാത്തിലേക്കു മാറ്റി. പെട്ടെന്നു ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നെ ദയ ആശുപത്രിയിലും.

ബോധം വരുമ്പോൾ റിച്ചാർഡ്സിനു കൈ അനക്കാനായില്ല. മസിലിന്റെ ഭാഗത്തു കൈ വട്ടം ഒടിഞ്ഞുതൂങ്ങിയിരിക്കുന്നു. 

ഓപ്പറേഷൻ നടത്തി കയ്യിൽ കമ്പിയിട്ടു. ഒരു ലക്ഷം രൂപ ചെലവഴിച്ചു. ഓടിച്ചിരുന്ന പുതിയ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ഇൻഷുറൻസിന് അർഹതയുണ്ടെങ്കിലും ഇൻഷുറൻസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ പൊലീസിൽനിന്നു ലഭിച്ചില്ല. 

തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി. എസ്ഐ, സിഐ, എസിപി എന്നിവർക്കെല്ലാം പരാതി നൽകി. 

എന്നാൽ പരാതി സ്വീകരിക്കാൻ ആവില്ലെന്ന് പറഞ്ഞു തന്നെ മടക്കി അയച്ചതായി റിച്ചാർഡ്സ് പറയുന്നു.

തിരുവമ്പാടി സിറ്റി യൂണിയൻ ബാങ്കിൽ ആധാർ സർവീസുകൾചെയ്യുന്ന റിച്ചാർഡ്സിന്റെ ജോലിയും  മുടങ്ങി. 

22 തുന്നലും പ്ലാസ്റ്റർ ഇട്ട  കയ്യുമായി 23 ദിവസമായി കഴിയുന്ന റിച്ചാർഡ്സ് പറയുന്നു സബ് വേ മാത്രം പോരാ, അത് ഉപയോഗിക്കുന്ന സംസ്കാരവും ഒപ്പം വേണം. അല്ലെങ്കിൽ രണ്ടുകൂട്ടർക്കും അപകടമാണ്.

English Summary: Thrissur Subway Accident Victim share Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com