ADVERTISEMENT

ഓഫിസില്‍ നീണ്ട സമയം ചിലവിടുന്ന ആളുകള്‍ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ സാധ്യത കൂടുതലാണെന്നു പഠനം.  ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 82,000 മരണങ്ങള്‍ സംഭവിക്കുന്നു എന്നാണു കണക്ക്. ക്ലിനിക്കലി കണ്ടെത്താന്‍ സാധിക്കാതെ പോകുന്ന  Masked hypertension ആണ് പലപ്പോഴും പലര്‍ക്കും ഉണ്ടാകുന്നതും.

സാധാരണ പരിശോധനകളില്‍ കുഴപ്പം കാണിക്കാതെയും മറ്റു വിശദ പരിശോധനകളില്‍ തെളിയുകയും ചെയുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്  Masked hypertension. കാനഡയിൽ അടുത്തിടെ 3,500 ജോലിക്കാരില്‍ നടത്തിയ പഠനത്തില്‍ ആഴ്ചയില്‍ 49 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന 70% ആളുകള്‍ക്കും Masked hypertension ഉണ്ടെന്നാണ് കണ്ടെത്തിയത്. 

ജോലിയുടെ രീതി, സെക്സ്, വയസ്സ്, പുകവലി, മദ്യപാനം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് ഗവേഷകര്‍ ഇത് റിപ്പോര്‍ട്ട്‌ ചെയ്തത്. 

 Masked hypertension ആയാലും Sustained high blood pressure ആയാലും രണ്ടും ഹൃദ്രോഗത്തിലേക്ക് വഴിതെളിക്കുന്ന കാരണങ്ങള്‍ ആണ്. ദീര്‍ഘനേരം ജോലി ചെയ്യേണ്ടി വരുന്ന ആളുകള്‍ അതിനാല്‍തന്നെ സ്ഥിരമായി മെഡിക്കല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യം ആണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നൽകുന്നു.

English Summary: Spending long hours in office linked to hypertension risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com