ADVERTISEMENT

പലതരം കാന്‍സറുകളും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. രോഗലക്ഷണങ്ങള്‍ വളരെ നേരത്തെ വ്യക്തമാകുന്ന തരം കാന്‍സറിന്റെ കാര്യത്തില്‍ മാത്രമേ ഇതു സാധിക്കാറുള്ളൂ. എന്നാല്‍ വളരെ താമസിച്ചു മാത്രം സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരം അർബുദങ്ങളില്‍ ഒന്നാണ് വയറ്റിലെ അര്‍ബുദം. 

കണ്ടെത്താന്‍ വൈകുകയും എന്നാല്‍ വേഗം പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന രോഗമാണ് ഇത്. കീമോതെറാപ്പി ചികിത്സകളോടു പോലും പൊരുതി നില്‍ക്കാന്‍ ഈ അര്‍ബുദത്തിനു സാധിക്കാറുണ്ട്. 

അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വയറ്റിലെ അര്‍ബുദം മുപ്പതുകളിലും നാല്‍പതുകളിലും എത്തിയവരില്‍ കൂടുതല്‍ വരുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ സ്ത്രീകളുടെ മരണനിരക്കില്‍ ഏഴാം സ്ഥാനത്തു നില്‍ക്കുന്ന രോഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്‌. പലപ്പോഴും കണ്ടെത്താന്‍ വൈകുന്നതു തന്നെയാണ് വയറ്റിലെ അര്‍ബുദം ബാധിച്ചുള്ള മരണങ്ങൾക്കു കാരണമാകുക. രോഗം കണ്ടെത്താന്‍ വൈകുന്തോറും ചികിത്സകള്‍ ഫലപ്രദമാകാതെ പോകും.

യുവജനങ്ങള്‍ക്ക്‌ ഇടയില്‍ അടുത്തകാലത്തായി വയറ്റിലെ അര്‍ബുദം കൂടി വരികയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ജീവിതചര്യ, ആരോഗ്യപരിപാലനത്തിലെ അപാകതകള്‍, ആഹാര ശീലങ്ങള്‍ എന്നിവയാണ് ഇതിന്റെ കാരണങ്ങള്‍.

English Summary: Stomach cancer are increasing in 30-year olds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com