ADVERTISEMENT

അഞ്ചു വയസ്സുള്ളപ്പോൾ പിടിപെട്ട ചിക്കൻപോക്സ് പാട് വർഷങ്ങൾക്കുശേഷം സ്കിൻ കാൻസറായെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടോ? എന്നാൽ സംഭവം സത്യമാണ്. 

ഇംഗ്ലണ്ട് സ്വദേശിനിയായ ലൂസി തോറല്ലിനു അഞ്ചു വയസ്സുള്ളപ്പോള്‍ ആണ് ചിക്കന്‍ പോക്സ് പിടികൂടുന്നത്. വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ അവര്‍ രോഗത്തെ പ്രതിരോധിക്കുകയും ചെയ്തു. ചിക്കന്‍ പോക്സ് വന്നതിന്റെ പാടുകള്‍ ശരീരത്തില്‍ അവിടിവിടെയായി ഉള്ളത് ഒഴിച്ചാല്‍ ലൂസിക്ക് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായതുമില്ല. 

എന്നാല്‍ മുപ്പത്തിരണ്ടാം വയസ്സില്‍ ചിക്കന്‍ പോക്സ് പാടുകള്‍ അപകടകരമായ സ്കിന്‍ കാന്‍സര്‍ ആയി മാറിയത് ലൂസിയെ ഞെട്ടിച്ചു.  2018 ലാണ് ചിക്കന്‍ പോക്സ് പാടില്‍ വല്ലാത്ത മാറ്റം ലൂസി ശ്രദ്ധിച്ചു തുടങ്ങിയത്. ഒരിക്കല്‍ ഇവിടെ അറിയാതെ ചൊറിഞ്ഞതോടെ അവിടെ കടുത്ത അണുബാധയും ഉണ്ടായി. 

ഡോക്ടറുടെ പരിശോധനയിലാണ് Basal cell carcinoma (BCC) എന്ന ഏറ്റവും സാധാരണമായ സ്കിന്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. ലൂസിയുടെ അമ്മുമ്മയ്ക്കും ഇതേ തരം കാന്‍സര്‍ ഉണ്ടായിരുന്നു.

നേരത്തെ കണ്ടെത്തിയാല്‍ ഏറ്റവും വേഗം സുഖപ്പെടുത്താന്‍ സാധിക്കുന്ന കാന്‍സര്‍ ആണ് സ്കിന്‍ കാന്‍സര്‍. ചര്‍മത്തില്‍ വരുന്ന ഈ കാന്‍സര്‍ സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതു മൂലമാണ് വരുന്നത്. യുവി രശ്മികള്‍ ആണ് ഇതിനു പിന്നിലെ വില്ലൻമാര്‍. ചർമത്തിലെ ഡിഎൻഎയില്‍ മാറ്റം വരുത്തിയാണ് സ്കിന്‍ കാന്‍സര്‍ ആക്കി മാറ്റുന്നത്. സണ്‍ ബെഡ്, സണ്‍ ലാംബ് എന്നിവയുടെ ഉപയോഗവും സ്കിന്‍ കാന്‍സര്‍ നിരക്ക് വര്‍ധിപ്പിക്കും. കുടുംബത്തില്‍ സ്കിന്‍ കാന്‍സര്‍ ആര്‍ക്കെങ്കിലും വന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌. 

English Summary: Woman’s chickenpox scar turns into deadly skin cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com