ADVERTISEMENT

ബോളിവുഡിന്റെ സൂപ്പർതാരം ഹൃത്വിക് റോഷനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അമ്മ പിങ്കി റോഷൻ. ഹൃത്വിക്കിന്റെ പിറന്നാൾ ദിനത്തിൽ ആണ് ഇൻസ്റ്റഗ്രാമിൽ മകന്റെ അപൂർവ ചിത്രം അമ്മ പങ്കുവച്ചത്. 2013ല്‍, ഷൂട്ടിങ്ങിനിടെ തലയിൽ പരുക്കേറ്റതിനെത്തുടര്‍ന്ന് ഹൃത്വിക് മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജീവൻ അപകടത്തിലായ സമയത്തെ മകന്റെ ശുഭാപ്തി വിശ്വാസത്തെക്കുറിച്ചാണ് പിങ്കിയുടെ കുറിപ്പ്.

‘ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ദഗ്ഗുവിന്റെ അമ്മ എന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ശസ്ത്രക്രിയക്ക് പോകുന്ന അവസരത്തില്‍ ശാരീരികവും മാനസികമായി തളര്‍ന്ന് ആകെ കുഴഞ്ഞു വീണ അവസ്ഥയിലായിരുന്നു. രക്തസമ്മര്‍ദം‌ ക്രമാതീതമായി ഉയര്‍ന്നു. പ്രാര്‍ഥനയോടെയാണ് ഞാന്‍ സമയം ചെലവഴിച്ചത്. മകനോടുള്ള സ്‌നേഹവും കരുതലും മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. 

നവജാത ശിശുവായി അവന്‍ ഈ ലോകത്ത് എങ്ങനെയാണോ എത്തിയത് അതേ മനോഹരമായ കണ്ണുകളോടെ നിസ്സഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഃഖം സഹിക്കാനായില്ല. എന്നാല്‍ അവന്റെ കണ്ണുകളില്‍ ഭയം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. അതെനിക്ക് കരുത്ത് നല്‍കി. 

ദഗ്ഗുവിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അവനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനമായിരുന്നു. എന്റെ കണ്ണിലെ ദുഃഖം അവന്‍ വായിച്ചെടുത്തിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്റെ കണ്ണിറുക്കലില്‍ എന്റെ ദുഃഖം കുറഞ്ഞു. ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ ഒരു പോരാളിയെപ്പോലെ തോന്നും. ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്‌നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ മറ്റെന്തുവേണം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്’ - പിങ്കി കുറിച്ചു.

English Summary: Hrithik Roshan's mother shares the picture he had undergone brain surgery

View this post on Instagram

#Today I share these never before seen images with a heavy heart. However, it is not heavy with regret, sadness or concern. It is heavy from the immense love that flows through it, with each blood cell empowered by the immense gratitude I feel to be Duggu’s mother. We set an example in the way we behave, we instil character in our children, support and encourage them, but what happens when their compassion, strength and courage outgrows that of the parent? What happens when everything you hoped to be, aspired for in terms of strength and inspiration is right before you in the eyes of your own son? Before Duggu was going for his brain surgery, I was almost fainting. Palpitations in my heart, blood pressure high, prayers on my tongue, I felt every inch of me was overwhelmed with a shadow of concern. Seeing my son so vulnerable physically in the hands of the doctors made him seem as helpless as a newborn and he was again those same beautiful eyes looking up at me just as the day he arrived in the world. The eyes had no fear, no worry, no stress. I saw my reflection in them and found his strength empowering me and my own being changing because of his courage and determination to beat this. There has never been a challenge Duggu hasn’t faced head on and failed. His power of mind is his superpower and the beauty of it is that it inspires all around him too, giving us strength. As he saw the sadness in my eyes, he winked and as if by magic he made me smile. A warmth enveloped my entire being as if I was bathed in light. A smile and a wink was all it took for me to feel reassured, energised, inspired and confident that he would be OK. Look at these pictures and those eyes. Does this look the face of a man about to have major brain surgery? No, it looks like someone who has already conquered it. The small child I had carried for 9 months, given birth to and held in my arms was now cradling me in his and returning all the strength and love back to me and I gave him a million blessings in that moment.

A post shared by Pinkie Roshan (@pinkieroshan) on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com