ADVERTISEMENT

താന്‍  ലൈം ഡിസീസിനു  (Lyme disease) ചികിത്സയിലാണെന്ന് ലോകപ്രശസ്ത പോപ്‌ താരം ജസ്റ്റിന്‍ ബീബര്‍. താരം തന്നെയാണ് രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തിയത്. രോഗവിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന യുട്യൂബ് വിഡിയോ ഒരുക്കാന്‍ പോകുകയാണും ബീബര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെയായി ബീബറിന്റെ പൊതുവേദിയിലെ പ്രകടനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ രോഗബാധിതനാണെന്നാണ്‌ ബീബര്‍ പറയുന്നത്. ചർമത്തെ ബാധിക്കുന്ന chronic mono യും താരത്തിനുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

മുഖം മറച്ചു കൊണ്ടായിരുന്നു അടുത്തിടെ ബീബര്‍ പല വേദികളിലും എത്തിയിരുന്നത്. മാന്‍ ചെള്ളിൽ നിന്ന് പകരുന്ന രോഗമാണ് ലൈം ഡിസീസ്. പനി, ഛർദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ വ്യാപകമാണെങ്കിലും ഇന്ത്യയിൽ വളരെ അപൂർവമാണ് ലൈം ഡിസീസ്. Epstein-Barr virus വഴിയാണ് 'chronic mono' പിടികൂടുന്നത്. ഇത് തന്റെ ത്വക്കിനെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും വരെ ബാധിച്ചിരിക്കുന്നു എന്നു ബീബര്‍ പറയുന്നു.

ശരീരത്തില്‍ കാണപ്പെടുന്ന ചുവന്ന പാടുകള്‍ ആണ് ലൈം ഡിസീസിന്റെ ആദ്യ ലക്ഷണം. ബൊറീലിയ ജനുസ്സിൽ പെട്ട മൂന്ന് ബാക്ടീരിയകളാണ് മനുഷ്യരിൽ ഈ അസുഖം ഉണ്ടാക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. 7 ശതമാനം രോഗികളിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടമാവുകയില്ല.

ചികിത്സ ഫലവത്തായില്ലെങ്കിൽ രോഗം ബാധിച്ച് മാസങ്ങൾക്കു ശേഷം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് കേടു സംഭവിക്കാൻ ഇടയുണ്ട്. പെട്ടെന്നുള്ള വേദന, തരിപ്പ്, ഇക്കിളി എന്നീ പോളിന്യൂറൊപതി രോഗലക്ഷണങ്ങൾ കാണപ്പെടാം. ഓർമക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ് എന്നിവയും ഉണ്ടാകാം.

കഴിഞ്ഞ വർഷം മുതല്‍ ബീബര്‍ പൊതുവേദികളില്‍ അത്ര സജീവമല്ലായിരുന്നു. എന്നാല്‍ താരത്തിനു ലൈം ഡിസീസാണ് എന്ന് പിന്നീടാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല.

English Summary: Justin Bieber reveals lyme disease diagnosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com