ADVERTISEMENT

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. 

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. 

കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. 

കൊറോണ വൈറസ്: വസ്തുതകൾ

∙സാധാരണ ജലദോഷം സുഖപ്പെടുത്താനാവില്ല.

∙SARS, MERS ഇവയ്ക്ക് കാരണമാകും. 

∙വ്യത്യസ്തയിനം ജീവിവർഗങ്ങളെ ഇതു ബാധിക്കും.

∙മനുഷ്യനെ ബാധിക്കുന്ന ആറിനം കൊറോണ വൈറസുകളെ ഇതുവരെ തിരിച്ചറിഞ്ഞു.

∙ചൈനയിൽ നിന്നു പടർന്നു പിടിച്ച സാർസ് 37 രാജ്യങ്ങളിലെ 774 പേരുടെ ജീവനെടുത്തു 

എന്താണ് കൊറോണ വൈറസ്?

ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ (HcoV) ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. OC 43, 229 E എന്നീ രണ്ടിനം വൈറസുകളാണ് ജലദോഷത്തിനു കാരണം. 

കിരീടം പോലുള്ള (Crown) ചില പ്രൊജക്‌ഷനുകൾ അവയിൽ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ്. 

മനുഷ്യനിൽ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങൾക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീർഘകാലം കൊറോണ വൈറസ് ആന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല. 

ലക്ഷണങ്ങൾ

കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം. 

ചികിത്സിച്ചു ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം  കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏൽക്കാതിരിക്കുക, പനിയും വേദനയും കുറയ്ക്കാൻ acetaminophen, ibuprofen അല്ലെങ്കിൽ naproxen ഇവ കഴിക്കുക. വേപ്പറൈസർ ഉപയോഗിക്കുക. 

ആറിനം കൊറോണ വൈറസുകൾ

രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറിനം കൊറോണ വൈറസുകൾ ഉണ്ട്. 

∙229 E (ആൽഫാ കൊറോണ വൈറസ്)

∙NL 63 (ആൽഫാ കൊറോണ വൈറസ്)

∙OC 43 (ബീറ്റാ കൊറോണ വൈറസ്)

∙HKV1 (ബീറ്റാ കൊറോണ വൈറസ്)

അപൂർവവും അപകടകാരികളുമായ കൊറോണ വൈറസുകളാണ് MERS-CoV (ഇതാണ് മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോമിനു കാരണം) സിവിയർ ക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം അഥവാ SARS-CoV( സാർസ് രോഗബാധയ്ക്ക് കാരണമായത്) എന്നിവ. 

എങ്ങനെയാണ് പടരുന്നത്?

∙വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവിൽ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.

∙വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുക വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാം. 

∙വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ.

∙അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.

വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണറി വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. 

English Summary: Coronavirus: Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com