ADVERTISEMENT

തലമുടി ചീകി ഒതുക്കി കെട്ടി വയ്ക്കുന്നത് ഭംഗിയ്ക്കൊപ്പം ആത്മവിശ്വാസവും നൽകും. വീട്ടിൽ നിൽക്കുമ്പോഴും പുറത്തുപോകുമ്പോഴുമെല്ലാം തലമുടി മുഴുവനായെടുത്ത് ‘പോണിടെയ്‍ൽ’ കെട്ടുന്നതാണ് മിക്കവരുടെയും ശീലം. എപ്പോഴും തലമുടി ബാൻഡിട്ട് ഇറുക്കി കെട്ടിവയ്ക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയ്ക്ക് വേറെ കാരണം ഒന്നും അന്വേഷിക്കേണ്ട. 

തലമുടി പുറകോട്ട് ശക്തിയായി ഇറുക്കി വലിച്ച് ബാൻഡിടുമ്പോൾ അത് തലയോട്ടിയിൽ പ്രഷർ ഉണ്ടാക്കുകയും രോമകൂപങ്ങളെ വലിക്കുകയും ഇത് തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും. രോമകൂപങ്ങളിലേക്കുള്ള നാഡികൾ വേദനിക്കാൻ ഇത്  കാരണമാകും. 

മുഖത്തിനു ചുറ്റിലും തലയോട്ടിയിലും ഉള്ള ഞരമ്പുകൾ ഹൈപ്പർ സെൻസിറ്റീവ് ആയതുകൊണ്ടാണ് തലവേദന വരുന്നത്. മൈഗ്രേൻ ഉള്ളവർക്കാണ് ഈ ഹെയർസ്റ്റൈൽ മൂലം തലവേദന ഉണ്ടാകാൻ കൂടുതൽ സാധ്യത. മുടി ചീകുമ്പോഴും കെട്ടിവയ്ക്കുമ്പോഴും കുളിക്കുമ്പോഴും കമ്മൽ ഇടുമ്പോഴുമെല്ലാം വേദന വരാം. ക്യൂട്ടേനിയസ് അല്ലോഡിനിയം എന്നാണ് ഈ വേദനയ്ക്ക് പേര്. തലയ്ക്കു ചുറ്റിലും അല്ലോഡിനിയം വ്യാപിക്കാം. ഈ സ്ഥലത്ത് ഹെയർസ്റ്റൈൽ ഉൾപ്പടെ എന്തുമായി സമ്പർക്കം വന്നാലും അസ്വസ്ഥത ഉണ്ടാകും. 

എന്തു ചെയ്യാം?

തലയോട്ടിക്ക് കൂടുതൽ പ്രഷർ ഉണ്ടാക്കുന്ന ഹെയർസ്റ്റൈൽ ഒഴിവാക്കുക. ഇറുക്കി കെട്ടുന്ന പോണിടെയ്‍ൽ, ബൺ ഹെയർസ്റ്റൈലുകൾ ഒഴിവാക്കുക. കഴുത്തിനു പുറകിലായി മുടി അയച്ചു കെട്ടുകയോ, മുടി വെറുതെ അഴിച്ചിടുകയോ ചെയ്യുക. വർക്കൗട്ടും മറ്റു െചയ്യുമ്പോൾ മുടി പകുത്ത് അയഞ്ഞ പോണി കെട്ടുകയോ മുടി പിന്നിയിടുകയോ ചെയ്യാം. 

ഇറുക്കിക്കെട്ടിയ പോണിടെയ്‍ൽ തലവേദന ഉണ്ടാക്കിയില്ലെങ്കിൽ, ക്രമേണ അത് മുടി കൊഴിച്ചിലിന് കാരണമാകും. ഇടയ്ക്കിടെ ഹെയർസ്റ്റൈൽ മാറ്റുക. നടുക്കു നിന്നും വകർപ്പ് എടുക്കുന്ന ആളാണെങ്കിൽ അത് വശങ്ങളിൽ നിന്നാക്കാം. 

English Summary: Your hairstyle can be the culprit behind your frequent headaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com