ADVERTISEMENT

കാൻസറിനെ മനോധൈര്യം കൊണ്ട് നേരിട്ട കരുത്തുറ്റ ഒരു പോരാളി തന്നെയായിരുന്നു കഴിഞ്ഞ ദിവസം മരണത്തിനു കീഴ്പ്പെട്ട സുധി സുരേന്ദ്രൻ. രോഗത്തോടു പൊരുതുമ്പോഴും ടിക്ടോക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സുധി.

ഒത്തിരി വേദനകളിലൂടെ പോകുമ്പോഴും പുഞ്ചിരിയോടെ മാത്രമേ സുധി ചേച്ചിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് സുധിയുടെ വിയോഗവാർത്ത അറിഞ്ഞപ്പോൾ മറ്റൊരു കാൻസർ പോരാളിയായ നന്ദു മഹാദേവ സോഷ്യൽമീഡിയയിൽ കുറിച്ചത്. അതേ.. രോഗത്തിന്റെ വേദനകൾക്കിടയിലും സന്തോഷം നിറയുന്ന കാര്യങ്ങളായിരുന്നു സുധി ചെയ്തുകൂട്ടിയതൊക്കെയുമെന്ന് പ്രിയപ്പെട്ടവരും പറയുന്നു

അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മരണത്തിന് ഏതാനും ദിവസം മുമ്പുവരെയും സുധി ചെയ്ത ടിക്ടോക് വിഡിയോകൾ. ആ കൂട്ടത്തിൽ കാണുന്നവരുടെ കണ്ണു നിറയ്ക്കുകയാണ് മകനുമൊത്തുള്ള ടിക്ടോക് വിഡിയോ. ഈ വിഡിയോകൾ പങ്കുവച്ചാണ് ഏവരും ഇപ്പോൾ അവരുടെ പ്രിയപ്പെട്ട സുധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതും. 

English Summary: Sudhi Surendran succumbed to cancer after inspirational fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com