ADVERTISEMENT

ഒരു എട്ടു വയസ്സുകാരനെയും കൊണ്ട് ഒരു അമ്മ വന്നു. അവൻ മഹാകുസൃതിയാണ്. എന്തുപറഞ്ഞാലും അനുസരിക്കില്ല. ഓരോ അനുസരണക്കേടിനും അമ്മ അവനെ തല്ലി വശം കെടുത്തിയിട്ടുണ്ട്. ദേഹത്ത് ഒരുപാട് പാടുകളുണ്ട്. ഇത്രയധികം തല്ലു കിട്ടിയിട്ടും എന്തുകൊണ്ടാണ് നല്ല െപരുമാറ്റം കാണിക്കാൻ പറ്റാത്തത് എന്നു ചോദിച്ചപ്പോൾ അവന്റെ മറുപടി, അമ്മ എന്നെ തല്ലുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാവാറില്ല. 

തല്ലുമ്പോൾ അമ്മയുടെ ഭാവം ആകെ മാറും. സിനിമയിലും മറ്റും കാണുന്ന ഭദ്രകാളിയുടെ ഭാവമാണ് അമ്മയ്ക്ക് അപ്പോൾ. അതുകാണാൻ നല്ല രസമാണ്. ഈ ശിക്ഷണത്തിന്റെ കുഴപ്പം, കുട്ടിയുടെ മനസ്സിൽ തെറ്റേത്, ശരിയേത് എന്ന ചിന്ത കടത്തിവിടാൻ അമ്മയ്ക്കു പറ്റുന്നില്ല എന്നുള്ളതാണ്. തെറ്റു ചെയ്താൽ തീർച്ചയായും കുട്ടികളെ ശിക്ഷിക്കണം. 

എന്തുകൊണ്ടാണ് കുട്ടിയെ ശിക്ഷിച്ചതെന്ന് കോപതാപങ്ങളില്ലാതെ അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. ചെയ്തത് തെറ്റാണെന്നും ഇനിയത് ആവർത്തിക്കാൻ പാടില്ലെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം. ശിക്ഷകൾ പല തരത്തിലാവാം. കുട്ടിക്കു പ്രിയപ്പെട്ട ടിവി പരിപാടി മൂന്നു ദിവസത്തേക്കു കാണാൻ അനുവദിക്കാതിരിക്കുക. അല്ലെങ്കിൽ ദിവസവും കളിക്കാൻ അനുവദിക്കുന്ന അരമണിക്കൂർ ഇനി നിഷേധിക്കാം. ഈ തരത്തിലുള്ള മനഃശാസ്ത്രപരമായ സമീപനത്തിലൂടെ വേണം. 

കുട്ടികളിൽ ഉൾക്കാഴ്ചയുണ്ടാക്കാൻ. കുട്ടികളുടെ ഉള്ളിൽ ധർമാധർമങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാക്കുവിധം വേണം ശിക്ഷിക്കാൻ. 

English summary: How to punish children?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com