ADVERTISEMENT

സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനയായ പാപ് സ്മിയര്‍ ടെസ്റ്റ്‌ വേണ്ട സമയത്ത് ഡോക്ടര്‍ ചെയ്യാത്തതിനാല്‍ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് 31 കാരി മക്സീന്‍ സ്മിത്ത്. സെര്‍വിക്കല്‍ കാന്‍സറിന്റെ അവസാന സ്റ്റേജില്‍ ആണ് മക്സീന്‍. തന്റെ ഈ അവസ്ഥയ്ക്കു കാരണം കൃത്യ സമയത്ത് പാപ് സ്മിയര്‍ ടെസ്റ്റ്‌ ചെയ്തു രോഗം കണ്ടെത്താത്ത ഡോക്ടറാണെന്നാണ്‌ മക്സീന്‍ പറയുന്നത്.

മക്സീന്  27 വയസ്സുള്ളപ്പോള്‍ മുതല്‍ ലൈംഗികബന്ധത്തിനു ശേഷം യോനിയില്‍നിന്നു രക്തസ്രാവം ഉണ്ടായിരുന്നു. പലവട്ടം ഡോക്ടറെ കണ്ടെങ്കിലും രക്തസ്രാവത്തിനു കാരണം ഗര്‍ഭനിരോധനഗുളിക ആകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം രോഗം നിര്‍ണയിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.

ആറും അഞ്ചും വയസ്സുള്ള രണ്ടു മക്കള്‍ ഉണ്ട് ഹെയര്‍ ഡ്രെസ്സറായ മക്സീന്. നിരവധി കീമോതെറാപ്പി സെഷനുകള്‍ക്ക് ശേഷമാണ് മക്സീന്റെ രോഗം സുഖപ്പെടുത്താന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ നവംബറില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.

ഗർഭാശയമുഖത്തെ (cervx) അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന കോശപരിശോധനയാണ് പാപ് സ്മിയർ. ഇപ്പോള്‍ ഏറിയാല്‍ മൂന്നു വർഷം ആണ് മക്സീനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന സമയം. അതുവരെ മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയണം എന്നാണ് മക്സീന്റെ ആഗ്രഹം.

English Summary: Mother diagnosed with terminal cervical cancer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com