ADVERTISEMENT

അർബുദത്തോട് പൊരുതി ജയിച്ച ബോളിവുഡ് നടി സൊണാലി ബിന്ദ്ര തന്‍റെ അതിജീവനത്തെക്കുറിച്ച് പല തവണ മനസ്സു തുറന്നിട്ടുണ്ട്. കാന്‍സര്‍ ദിനത്തോടനുബന്ധിച്ച്  താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിൽ, നാല്‍പത്തഞ്ചുകാരിയായ താന്‍ എങ്ങനെയാണ് കാന്‍സറിനോട് പൊരുതി വിജയിച്ചതെന്നു പറയുന്നു.

2018 ലാണ് സൊണാലി കാന്‍സര്‍ ബാധിതയാവുന്നത്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ തന്റെ ജീവിതം എങ്ങനെ മാറി മറിഞ്ഞെന്നു താരം വിഡിയോയിലൂടെ പറയുന്നു.

‘നമ്മള്‍ ഒരു തുരങ്കത്തില്‍ പെട്ടുപോയാല്‍ അതിനപ്പുറത്ത് വെളിച്ചം കണ്ടെത്തുന്നതുവരെ ക്ഷമയോടെ നടക്കില്ലേ.. അതുപോലെയാണ് അർബുദ രോഗകാലവും. നമ്മളെ കീഴടക്കാന്‍ ഒരിക്കലും  അനുവദിക്കരുത്. ശ്രദ്ധിക്കാം, ശരീരം തരുന്ന മുന്നറിയിപ്പുകള്‍ കേള്‍ക്കാം, പരിശോധനകള്‍ മുടക്കരുത്, നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്.

മാറ്റങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്, ഈ രണ്ടു വര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചത് നിരവധി പാഠങ്ങളാണ്. തുരങ്കത്തിനപ്പുറത്തെ വെളിച്ചം തിരയാനുള്ള ക്ഷമ ഞാന്‍ പഠിച്ചു. ഞാന്‍ ആരാണെന്നും എത്ര പ്രധാനപ്പെട്ടയാളാണെന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട് നമ്മള്‍ തിരിച്ചറിയണം കാന്‍സറല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നതെന്ന്’.

രോഗത്തെ വളരെ പോസിറ്റീവായി നേരിട്ട താരം, താൻ കാൻസർ ബാധിതയാണെന്നു വെളിപ്പെടുത്തിയതും സോഷ്യൽ മീഡിയയിലൂടെയായിരുന്നു. മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ ആയിരുന്നു സൊണാലിയെ ബാധിച്ചത്. രോഗചികിത്സയ്ക്കായി മുടി മുറിച്ചതുൾപ്പടെയുള്ള വിഡിയോയും സൊണാലിസോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽപ്പോലും ഈ രോഗം ജീവനെടുക്കുമോ എന്നു ഭയന്നിട്ടില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. ന്യൂയോർക്കിൽ ചികിത്സിച്ച ഡോക്ടർമാർ രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രം പറഞ്ഞപ്പോഴും വളരെ പോസിറ്റീവായി രോഗത്തെ നേരിട്ടാണ് സൊണാലി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയത്.

English Summary: Sonali Bendre's Cancer survival xperience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com