ADVERTISEMENT

ചൈനയിൽ കൊറോണ വൈറസിനെതിരായി ആദ്യം മുന്നറിയിപ്പ്‌ നൽകാൻ ശ്രമിച്ച ഡോക്ടർ മരണത്തിനു കീഴടങ്ങി. ഡോ. ലീ വെൻലിയാങ്ങ്‌ എന്നായിരുന്നു അദ്ദേഹിന്റെ പേര്

ലീയുടെ മെഡിക്കൽ സ്കൂളിന്റെ ഗ്രൂപ്പിൽ ഡിസംബറിലായിരുന്നു സാർസ്‌ പോലത്തെ കൊറോണവൈറസുണ്ടാക്കുന്ന ഒരു അസുഖം ബാധിച്ച്‌ വുഹാനിലെ ഒരു മാർക്കറ്റിലെ ഏഴ്‌ പേർ അഡ്മിറ്റായിട്ടുണ്ടെന്ന് ലീ കുറിച്ചത്‌.

അങ്ങനെയുള്ള രോഗികളുമായി ഇടപഴകാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കണം എന്ന് സഹപ്രവർത്തകർക്ക്‌ മുന്നറിയിപ്പ്‌ നൽകാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.

ലീയുടെ നേർക്ക്‌ വ്യാജവാർത്ത പരത്തിയെന്ന ആരോപണമായുണ്ടായത്‌. മുപ്പതിനായിരത്തോളം പേരെ ബാധിച്ച ആ വൈറസിനെ ആദ്യ സ്റ്റേജുകളിൽത്തന്നെ തിരിച്ചറിഞ്ഞ്‌ മുന്നറിയിപ്പ്‌ നൽകാൻ ശ്രമിച്ചതിന്.

ലീയെക്കൊണ്ട്‌ ഒരു ലെറ്റർ ഒപ്പിടുവിച്ച്‌ വാങ്ങി. അഭ്യൂഹം പരത്തി ജനങ്ങളുടെയിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്‌.

ജനുവരി പത്തിനു ചൈനീസ്‌ സമൂഹമാധ്യമത്തിൽ ലീ പോസ്റ്റ്‌ ചെയ്തു. ചുമ ആരംഭിച്ചതിനെക്കുറിച്ച്‌. അടുത്ത ദിവസം പനിയും.

ജനുവരി 30 നു ലീയ്ക്ക്‌ കൊറോണ സ്ഥിരീകരിച്ചു.

ലീയുടെ മരണത്തെത്തുടർന്ന് ചൈനയുടെ സോഷ്യൽ മീഡിയയിൽ വൻ തോതിൽ രോഷപ്രകടനമുണ്ടായി. ഞങ്ങൾക്ക്‌ അഭിപ്രായസ്വാതന്ത്ര്യം വേണമെന്നായിരുന്നു മിക്ക കുറിപ്പുകളുടെയും ഉള്ളടക്കം.

വൂഹാൻ ഗവൺമന്റ്‌ ലീയോട്‌ മാപ്പ്‌ പറയണമെന്നും. രണ്ട്‌ ഹാഷ്‌ ടാഗുകളും മണിക്കൂറുകൾക്കുള്ളിൽ ബ്ലോക്ക്‌ ചെയ്യപ്പെട്ടു.

ദുരന്തങ്ങളുണ്ടാവുമ്പോഴെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല സർക്കാരെങ്കിൽ വൻ ദുരന്തമാവും ഫലമെന്നുകൂടിയാണു ലീയുടെ സംഭവത്തിൽ നിന്ന് മനസ്സിലായത്‌.

English Summary: Chinese Doctor Who Issued Early Warning on Virus Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com