sections
MORE

ഉപ്പൂറ്റിയിലെ വേദന അവഗണിക്കരുത്; അപകടസാധ്യത ഒഴിവാക്കാം

leg-pain
SHARE

കാലിലെ ശക്തിയേറിയ പ്രധാനപേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്നതും നെരിയാണിയുടെ പിറകിലായി സ്ഥിതി ചെയ്യുന്നതുമായ ഒരു തന്തുരൂപ സംയോജകലയേയാണ് അക്കില്ലസ് ടെൻഡൻ എന്ന് വിളിക്കുന്നത്. മനുഷ്യശരീരത്തിലെ ഏറ്റവും വലിപ്പമേറിയതും ശക്തിയുള്ളതുമായ ടെൻഡനാണത്.  കാലിലെ പ്രധാനപേശികൾ സങ്കോചിക്കുമ്പോൾ, അക്കില്ലസ് ടെൻഡൻ മുറുകുകയും, ഉപ്പൂറ്റിയെ വലിക്കുകയും ചെയ്യുന്നു. ഇതിനാൽ കാല്പാദം ചൂണ്ടാനും കാൽവിരലറ്റത്ത് നിൽക്കാനും നിങ്ങൾക്ക് സാധിക്കുന്നു. താഴ്ഭാഗത്ത് ഏറ്റവും സാധാരണയായി മുറിവേൽക്കുന്ന ടെൻഡൻ അതാണ്. പ്രായമേറുന്ന അവസ്ഥയിൽ ആളുകൾ കായികവിനോദങ്ങളിൽ പങ്കെടുക്കുന്ന ഒരു പ്രവണത കൂടിവരുന്നതിനാൽ അക്യൂട്ട് റപ്ചർ (പിളർപ്പ്) ബാധിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഇത് കായികരംഗത്ത് സാധാരണയായി സംഭവിക്കുന്ന ഒരു പരിക്കാണ്. കൂടാതെ, ധാരാളം കളിക്കാർ തങ്ങളുടെ അക്കില്ലസ് പിളർപ്പുകളിൽ ഓപ്പൺ സർജറിക്ക് തയാറാവുന്നു. സാധാരണയായി, ക്രിക്കറ്റും ബാസ്കറ്റ് ബോളും കളിക്കുന്ന പുരുഷന്മാരിലാണ് ഈ സാഹചര്യം കണ്ടുവരുന്നത്. കാലിന്റെ ചലനത്തിൽ വരുന്ന വർദ്ധിച്ച തീവ്രതയാണ് ഇതിന്റെ പ്രധാന കാരണം.

അപകടസാധ്യതയുടെ ഘടകങ്ങൾ

അമിതവണ്ണമുള്ള രോഗികൾ, കായികതാരങ്ങൾ, രക്തസമ്മർദ്ദമുള്ള ആളുകൾ എന്നിങ്ങനെയുള്ളവർ കുടുംബത്തിലുള്ളതായി ചരിത്രമുള്ള മുതിർന്ന പുരുഷന്മാർക്ക് അപകടസാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, ആന്റിബയോട്ടിക്കുകളും തണുപ്പുള്ള കാലാവസ്ഥയും ഉയർന്നപ്രദേശങ്ങളിലും മലകളിലും ഓടുന്നതും അക്കില്ലസ് ടെൻഡന് കാരണമാവാം.

അക്കില്ലസ് ടെൻഡൻ പിളർപ്പിന്റെ ലക്ഷണങ്ങളും അടയാളങ്ങളും.

• നെരിയാണിയുടെ പിറകിലോ കാൽവണ്ണയിലോ ഉണ്ടാവുന്ന പെട്ടെന്നുള്ള ശക്തമായ വേദന – “കല്ലുകൊണ്ട് ഇടിച്ചത് പോലെയോ വെടിയുണ്ട കൊണ്ടത് പോലെയോ“ അല്ലെങ്കിൽ “ആരെങ്കിലും നെരിയാണി പിറകിൽ ചവിട്ടിയത് പോലെ“ എന്നിങ്ങനെ വിശേഷിപ്പിച്ച് കാണാറുണ്ട്.

• പൊട്ടിപോകുന്ന വലിയ ശബ്ദം കേട്ടേക്കാം.

• ഉപ്പൂറ്റിയിൽ നിന്നും എകദേശം 2 ഇഞ്ച് മുകളിലായി ടെൻഡനിൽ ഒരു അകലം അനുഭവപ്പെടുകയും കാണുകയും ചെയ്തേക്കാം.

• തുടക്കത്തിലെയുള്ള വേദന, വീക്കം, പിരിമുറുക്കം എന്നിവയ്ക്ക് പുറമേ ചതവും ക്ഷീണവും തോന്നാം.

• വേദന ചിലപ്പോൾ പെട്ടെന്ന് കുറയുകയും ചെറിയ ടെൻഡനുകൾ കാൽവിരലുകൾ ചൂണ്ടാനുള്ള കഴിവ് വീണ്ടെടുക്കുകയും ചെയ്തേക്കാം.

• കാൽവിരലറ്റത്ത് നിൽക്കുന്നതിനും നടക്കുമ്പോൾ മുമ്പോട്ട് നീങ്ങുന്നതിനും സാധിക്കാതെ വരാം.

• ഭാഗികമായ പിളർപ്പിനേക്കാൾ പൂർണ്ണമായ ഒരു പിളർപ്പാണ് സാധാരണയായി കണ്ടുവരുന്നത്.

നിർണ്ണയവും ചികിത്സയും

അക്കില്ലസ് പിളർപ്പിന്റെ നിർണ്ണയം സാധാരണയായി ക്ലിനിക്കലാണ്, ചിലപ്പോൾ അൾട്രാസൗണ്ട് അല്ലെങ്കിൽ എം.ആർ.ഐ. എന്നിവ സ്ഥിരീകരണത്തിനായി ഉപയോഗിക്കാറുണ്ട്. വൈകിപ്പിക്കരുത്! തുടക്കത്തിലെയുള്ള ചികിത്സ മികച്ച ഫലം നൽകാറുണ്ട്. തുറന്ന ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തുവരുന്ന രീതി. ഇതിൽ, 10 മുതൽ 15 സെൻ്റിമീറ്റർ വരെ നീളത്തിൽ കാലിൽ മുറിവുണ്ടാക്കുകയും ടെൻഡൻ നീളത്തിൽ ശരിയാക്കുകയും ചെയ്തുവരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, പ്ലാസ്റ്റർ ഉപയോഗിച്ച് കാൽ മൂന്ന് മാസത്തേക്ക് നിശ്ചലമാക്കുന്നു. ഈ രീതിയുടെ പരിണിതഫലങ്ങളായി മൂന്ന് മാസം ജോലി നഷ്ടമാകുന്നത് കൂടാതെ, ത്വക്കിലെ കോശമരണവും സുഖം പ്രാപിക്കാനുള്ള താമസവും 20 മുതൽ 30% വരെ രോഗികളിൽ അണുബാധയും കണ്ടുവരുന്നു.

താരതമ്യേന കുറഞ്ഞ ദോഷങ്ങളുള്ള പെർക്യൂട്ടേനിയസ് അപ്പ്രോച്ച് എന്ന ഓർത്തോപീഡിക് ശസ്ത്രക്രിയയിൽ മുറിവോ ഫ്ലാപ് റിമൂവലോ ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നില്ലെങ്കിലും, പകരം ടെൻഡനെ ഉറപ്പിച്ചു നിർത്താനായി കാലിലെ പ്രധാന പേശികളുടെ ഇരുവശത്തും അനിവാര്യമായ ചെറിയ ദ്വാരങ്ങൾ ഇട്ട് തുന്നുകയോ സ്റ്റേപ്പിൾ ചെയ്യുകയോ ചെയ്യുന്നതാണ്. പെർക്യൂട്ടേനിയസ് അപ്പ്രോച്ച് വഴി പിളർപ്പുള്ള ടെൻഡനെ പൂർവ്വസ്ഥിതിയിലാക്കാൻ ഏതാനം ആഴ്ചകൾ മതി, കൂടാതെ അതിൽ സങ്കീർണ്ണതകൾ കുറവാണ്. അത് ത്വക്കിലെ സങ്കീർണ്ണതകളെ 1%-ൽ താഴെയായി കുറയ്ക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനം ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് ഭാരം വഹിച്ച് നടക്കാൻ സാധിക്കും (4 ആഴ്ചകളിൽ താഴെ). 

സ്വയം-നിർവ്വഹണം: ചില മുൻകരുതലുകൾ എടുക്കേണ്ടത് എപ്പോഴും ആവശ്യമാണ്

• കാല്പാദത്തിന് വിശ്രമം: പരിക്ക് പറ്റിയ കാല്പാദത്തിന് സമ്മർദ്ദം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ടെൻഡനുകളിൽ സമ്മർദ്ദം നൽകുന്ന പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കുക.

• ഐസ് പാക്കുകൾ: നീരുവെക്കുന്നതും വീക്കവും തടയാൻ ഐസ് പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. അത് പരിക്ക് പറ്റിയതിന് ശേഷം ഉടനെ തന്നെ ചെയ്യണം. വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ 20 മിനിറ്റുകളോളം അത് ഉപയോഗിക്കാവുന്നതാണ്.

• അമർത്തൽ: അമർത്താൻ സാധിക്കുന്ന ഇലാസ്റ്റിക് ബാൻഡേജുകൾ പരിക്ക് പറ്റിയ ടെൻഡന് ചുറ്റിലുമായി പൊതിയുന്നത് വേദനയും വീക്കവും തടയാൻ ഉപകരിക്കും.

• കാല്പാദം ഉയർത്തിവയ്ക്കുക: ഉയർന്നിരിക്കുന്ന ഒരു പ്രതലത്തിൽ കാല്പാദം വെക്കുന്നത് രക്തചംക്രമണത്തിന് സഹായിക്കും.

English Summary: Achilles Tendon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA