ADVERTISEMENT

മകരമാസം പകുതി കഴിഞ്ഞാൽ –ഫെബ്രുവരി മുതൽ കേരളത്തിൽ ഉഷ്ണകാലം അനുഭവപ്പെട്ടു തുടങ്ങുന്നു. പക്ഷേ, ഈ വർഷം ജനുവരി മുതൽ തന്നെ അസാധാരണമായ ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കാലാവസ്ഥയിലെ ഇത്തരം വ്യതിയാനങ്ങൾ ആരോഗ്യത്തിനും ശരീരബലത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കിത്തീർക്കും. ശരീരത്തിൽ ചുട്ടുപുകച്ചിൽ, മൂത്രച്ചൂട്,  തലവേദന, കണ്ണിനു വേദന, ഉറക്കക്കുറവ്, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റായ്ക, കുട്ടികൾക്കു പഠിക്കാനുള്ള വൈഷമ്യം പ്രായമായവർക്ക് അമിതമായ തളർച്ച, ചൂടുകുരുക്കൾ എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ധാരാളം വെള്ളം കുടിക്കണം. മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാവെള്ളം, കട്ടികുറഞ്ഞ മോര്, തണ്ണിമത്തൻ, ഇളനീര്, മണ്ണിന്റെ കൂജയിൽ വച്ചു തണുപ്പിച്ച വെള്ളം എന്നിവ കുടിക്കാവുന്നതാണ്.

ഒഴിവാക്കേണ്ടത്: മുളക്, ഉപ്പ്, പുളി, മൽസ്യമാംസങ്ങൾ എന്നിവ കുറയ്ക്കണം. മദ്യം ഒഴിവാക്കേണ്ടതാണ്. ചായ, കാപ്പി എന്നിവയുടെ ഉപയോഗത്തിൽ നിയന്ത്രണം വേണം.

English Summary: Summer hot; health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com