ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് 19 അവസരമാക്കി ഒരുകൂട്ടം പുത്തൻ കച്ചവടക്കാർ മാസ്ക് ഓൺലൈനായി വിറ്റ് തീവെട്ടിക്കൊള്ള നടത്തുന്നുവെന്ന് വ്യക്തമാക്കി ആമസോൺ പോർട്ടലിൽ നടത്തിയ ഡേറ്റാ വിലയിരുത്തൽ. മാർച്ച് 9 വരെയുള്ള കണക്കുപ്രകാരം ആമസോണിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന 350 ഇനം മാസ്ക്കുകളിൽ 54 ശതമാനവും (155 എണ്ണം) ലിസ്റ്റ് ചെയ്യപ്പെട്ടത് കോവിഡ് ഭീതി രാജ്യത്തു പരന്ന മാർച്ച് 1 മുതൽ 9 വരെയുള്ള തീയതികളിൽ. വിലവിവരം ലഭ്യമായ 209 എണ്ണത്തിൽ 103 എണ്ണം മാത്രമാണ് 500 രൂപയ്ക്കു താഴെ വിൽക്കുന്നത്. അതേസമയം എംഎആർപി 500 രൂപയിൽ താഴെയുള്ളത് 52 എണ്ണത്തിനു മാത്രം. 

sales-discount-data

കൊച്ചിയിലെ ഡേറ്റാ ഹട്ട് എന്ന ഡേറ്റാ അനലിറ്റിക്സ് സ്ഥാപനത്തിന്റെ ആമസോൺ ഡേറ്റാ എക്സ്ട്രാക്‌ഷൻ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഡേറ്റ വേർതിരിച്ചത്. ഊതിപ്പെരുപ്പിച്ച എംആർപി കാണിച്ച ശേഷം ഡിസ്കൗണ്ട് ഇട്ട് വില കുറയ്ക്കുന്ന പതിവ് തട്ടിപ്പുമുണ്ട്. 209 എണ്ണത്തിൽ 98 എണ്ണവും 50 ശതമാനത്തിനു മുകളിലാണ് ‘ഡിസ്കൗണ്ട്’ നൽകുന്നത്. ആ കിഴിവിനു ശേഷമാണ് ഈ തീപിടിച്ച വിലയെന്നോർക്കണം. 8 ഉൽപന്നങ്ങൾ 90 ശതമാനത്തിനു മുകളിലാണ് കിഴിവ് നൽകുന്നത്. ഒരുൽപന്നത്തിന് 100 രൂപ വിലയിട്ട ശേഷം 99 ശതമാനം ‍കിഴിവ് നൽകി ഒരു രൂപയ്ക്ക് വിൽക്കുന്നതുപോലെയാണിതെന്ന് ഡേറ്റാ ഹട്ട് സ്ഥാപകൻ ടോണി പോൾ പറയുന്നു.

data-hut-info

100 മാസ്ക് ഉൾക്കൊള്ളുന്ന പായ്ക്കറ്റിന് 4,000 രൂപയും 500 എണ്ണത്തിന് 15,000 രൂപയൊക്കെയാണ് വില. 3 രൂപ വിലയുള്ള മാസ്ക്കുകൾ 40 രൂപയ്ക്കാണ് ഇപ്പോഴും വിൽക്കുന്നത്.

face-mask-data-hut

മറ്റു നീരീക്ഷണങ്ങൾ

∙ മാർച്ച് 9 വരെയുള്ള സമയത്തുള്ള 350 ഇനം മാസ്ക്കുകളിൽ 191 എണ്ണവും ആമസോണിൽ ലിസ്റ്റ് ചെയ്യപ്പെട്ടത് 2020 ൽ. അതായത് 54 ശതമാനം.

∙ വിലവിവരം ലഭ്യമായവയിൽ എംആർപി 500 രൂപയിൽ താഴെയുള്ളത് 52 എണ്ണത്തിനു മാത്രം. അതായത് മൊത്തമുള്ളതിന്റെ 25 ശതമാനം മാത്രം.

info-data-hut

∙ മാർച്ച 1 മുതൽ 9 വരെ ലിസ്റ്റ് ചെയ്യപ്പെട്ടതിൽ 13 എണ്ണത്തിനു മാത്രം എംആർപി 500 നു താഴെ. 500 ൽ താഴെ രൂപയ്ക്ക് വിൽക്കുന്നത് (സെയിൽ പ്രൈസ്) 88 ഉൽപന്നങ്ങൾ മാത്രവും

English Summary: COVID-19 : Price gouging of face mask by online sellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com