ADVERTISEMENT

വിദേശത്തു നിന്നു വരുന്നവർ നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ഇത് അനുസരിക്കാതിതിരിക്കുന്നവർ പത്തനംതിട്ട ജില്ലാകളക്ടർ പി. ബി നൂഹ് പറയുന്നതു കേൾക്കുക.

ഇന്നലെ പത്തനംതിട്ടയിൽ അടൂരും ആറൻമുളയിലുമുള്ള രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ 12 കേസുകളാണ് ഉള്ളത്. 

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വന്നത് നെഗറ്റീവ് റിപ്പോർട്ടായതിനാൽ ഇവിടെ സുരക്ഷിതമാണെന്ന ചിന്ത ചിലർക്കുണ്ട്. എന്നാൽ ഇത് തെറ്റായ ഒരു ധാരണയാണ്.  

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായിൽ നിന്നു വന്നതാണ്. ദുബായിൽ നിന്നെത്തിയിട്ട് വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടർന്നാണ് ഇദ്ദേഹത്തിന്റെ സാംപിൾ പരിശോധനയ്ക്കെടുത്തതും ക്വാറന്റീൻ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോയതും. പരിശോധനയ്ക്കായി എടുക്കുമ്പോൾ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടർ അവിടെനിന്ന് അറിയിച്ചത്. എന്നാൽ ഫലം വന്നപ്പോൾ അത് പോസിറ്റീവായി. ഇതിനർഥം ലക്ഷണമില്ലാത്ത ആളും കോവിഡ് പോസിറ്റീവ് ആകാം എന്നാണ്. 

രണ്ടാമത്തെയാൾ യുകെയിൽ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത്. പക്ഷേ ഇവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ വളരെ പരിമിതമാണ്. ഈ വിരവങ്ങളെ മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല. 

ജില്ലയിൽ 7361 പേർ ക്വാറന്റീനിൽ കഴിയേണ്ടവരായുണ്ട്. ഇതിൽ ആരു വേണമെങ്കിലും പോസിറ്റീവാകം. 

ഏതു ജില്ലയിലായാലും ഹോം ഐസൊഷനിൽ കഴിയേണ്ടവർ അതു ചെയ്തില്ലെങ്കിൽ, നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആർക്കു വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിർബന്ധമായും 21 ദിവസം ഹോം ക്വeറന്റീൻ ചെയ്യുകയും നിർദേശങ്ങൾ പാലിക്കാൻ ഏവരും ശ്രദ്ധിക്കുകയും വേണമെന്നും കളക്ടർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com