ADVERTISEMENT

ലോകം സാമൂഹിക അകലം പാലിക്കുക വഴി കൊറോണ വൈറസ് പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന് നൊബേൽ ജേതാവും സ്റ്റാൻഫഡ് സർവകലാശാല ബയോഫിസിസിസ്റ്റുമായ മൈക്കിൾ ലേവിറ്റ്.

മറ്റ് ആരോഗ്യവിദഗ്ധർ പ്രവചിക്കും മുൻപു തന്നെ, ചൈനയിൽ പകർച്ചവ്യാധി  ഉണ്ടാകുമെന്നും ഏറ്റവും മോശം സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്നും 2013 - ൽ രസതന്ത്ര നൊബേൽ ലഭിച്ച ലെവിറ്റ് പ്രവചിച്ചിരുന്നു. നമുക്ക് ആവശ്യം പരിഭ്രാന്തിയെ നിയന്ത്രിക്കലാണ്.  ‘നമുക്കെല്ലാവർക്കും സുഖമാകും, നല്ലതുവരും’- ലൊസാഞ്ചലസ്‌ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. എപ്പിഡെമിയോളജിസ്റ്റുകൾ നൽകുന്ന മുന്നറിയിപ്പും വിവരങ്ങളും തമ്മിൽ ചേരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികളുടെ എണ്ണം  ഇപ്പോഴും ഗൗരവം ഉളവാക്കുന്നതാണെകിലും രോഗം പകരുന്നതിന്റെ അളവ് വ്യക്തമായും കുറഞ്ഞിട്ടുണ്ട് – ലെവിറ്റ്‌ പറഞ്ഞു.

യുഎസിൽ ഇതുവരെ 85, 000-ൽ അധികം പേർക്ക് രോഗം ബാധിക്കുകയും 1200–ൽ അധികം പേർ മരിക്കുകയും ചെയ്തു.

ലോകത്ത്‌ 24, 000–ൽ അധികം പേരുടെ മരണത്തിനിടയാക്കിയ  കോവിഡ് - 19 അഞ്ചരലക്ഷം  പേരെയാണ് ബാധിച്ചത്.

രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുന്നതും ഫ്ലൂ വിനെതിരെയുള്ള വാക്സിനേഷനും പ്രധാനമാണ് എന്ന് ലെവിറ്റ്‌ പറയുന്നു.

നേരത്തെ, കോവിഡ് 19 മൂലം കൂടുതൽ മരണങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും ലെവിറ്റ് ശുഭപ്രതീക്ഷ പങ്കുവച്ചിരുന്നു .

അടുത്തയാഴ്ചയോടെ മരണനിരക്ക് കുറയുമെന്നു ലെവിറ്റ് പറയുന്നു. ഫെബ്രുവരി മധ്യത്തോടെ 80,000 പേർക്ക് രോഗം ബാധിക്കുമെന്നും 3,250 മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

മാർച്ച് 16 ആയപ്പോഴേക്കും ചൈനയിൽ 80,298 പേർക്ക്‌ രോഗം ബാധിക്കുകയും 3245 പേർ മരണമടയുകയും ചെയ്തു. 

രോഗത്തോടുള്ള വൈകാരിക പ്രതികരണം മറ്റൊരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ജോലി നഷ്ടപ്പെട്ടവരുടെയും പ്രതീക്ഷ നശിച്ചവരുടെയും എണ്ണം അധികമാകുമെന്നും ലെവിറ്റ് പറയുന്നു. ശുഭപ്രതീക്ഷ പുലർത്തണമെന്നും പെട്ടെന്ന് രോഗം അപ്രത്യക്ഷമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

English Summary: Nobel Laureate and Stanford biophysicist Michael Levitt predicts COVID-19 will disappear soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com