ADVERTISEMENT

ആൽക്കഹോൾ വിത്ഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ വ്യക്തമാക്കി. ആൽക്കഹോൽ വിഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടത്. വീടുകളിൽ വച്ചോ, ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തോ മരുന്നുകൾ നൽകി ഇതിന് ചികിത്സ നൽകാവുന്നതാണ്.

അതിനു പകരം ഇത്തരം ആൾക്കാർക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ല. അതോടൊപ്പം ഇത്തരം മദ്യം നൽകുന്നതിനുള്ള കുറിപ്പടി നൽകുന്നതിനുള്ള നിയമപരമായ ബാധ്യതയും ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് നല്ലത്. മറ്റ് മാർഗങ്ങൾ അവലംബിക്കുന്നത്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഐഎംഎ അറിയിച്ചു. ഈ നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

English Summary: Withdrawal symptom, Doctors prescription alcohol, COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com