ADVERTISEMENT

കൊറോണ വൈറസിനെ വഹിക്കുന്ന ഉഛ്വാസ വായുവിന് 27 അടിവരെ ദൂരം സഞ്ചരിക്കാനാകുമെന്നു പഠനം. കോവിഡ് 19 മാഹാമാരിയുടെ വ്യാപനം തടയാൻ മൂന്നടി സാമൂഹിക അകലം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആറടി അകലം പാലിക്കണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഡബ്ലുഎച്ച്ഒയും ഡിസിസിയും അടിയന്തരമായി ഈ മാർഗരേഖ തിരുത്തണമെന്നാണ് എംഐടി ഗവേഷകയായ ലിഡിയ ബോറെയ്ബ പറയുന്നത്.

ചുമ, തുമ്മൽ തുടങ്ങിയ ഉഛ്വാസങ്ങൾ ഉണ്ടാക്കുന്ന gaseous cloudsന് 27 അടിവരെ സഞ്ചരിക്കാനാകുമെന്ന് ബോറെയ്ബ നടത്തിയ പഠനത്തിൽ കണ്ടു. ഈ ഉഛ്വാസങ്ങളുടെ ശക്തിയെക്കുറിച്ച് ദ് ഫ്ലൂയിഡ് ഡൈനാമിക്സ് ഓഫ് ഡിസീസ് ട്രാൻസ്മിഷൻ ലബോറട്ടറിയിലാണു പഠനം നടത്തിയത്. 

ലോകത്ത് പ്രധാനമായും എട്ടുതരം കൊറോണ വൈറസാണുള്ളത്. അവ ഗവേഷകർക്കു നൽകുന്ന സൂചനകൾ ഇവയാണ്–

ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ സംരക്ഷണം ആവശ്യപ്പെടുന്നതാണ് ബോറെയ്ബയുടെ ഗവേഷണ ഫലം. ചുമയും തുമ്മലുമുള്ള രോഗബാധിതരിൽ നിന്നു കൂടുതൽ അകലം പാലിക്കേണ്ടതാണെന്നും ഇതു സൂചന നൽകുന്നു. ഇപ്പോഴുള്ള മാർഗരേഖകൾ വലിയ ഡ്രോപ്‌ലെറ്റ്സ് അടിസ്ഥാനമാക്കിയുള്ളതാണ്. അവയ്ക്ക് ചെറിയ ദൂരമേ സഞ്ചരിക്കാനാകൂ.

ശക്തമായ ഉഛ്വാസവേഗതയ്ക്ക് സെക്കൻഡിൽ 33 മുതൽ 100 അടിവരെ എത്താൻ സാധിക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബോറെയ്ബ പറയുന്നു. ഇപ്പോൾ ഉപയോഗിക്കുന്ന സർജിക്കൽ മാസ്കുകളും എൻ 95 മാസ്കും ഈ ബഹിർഗമനങ്ങളെ തടയാൻ പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടില്ലെന്നും അവർ പറയുന്നു.

ഈ തുള്ളികൾ ഒരു സാങ്കൽപിക ഭിത്തിയിൽ തട്ടി നിൽക്കുന്നു. അതിനുശേഷം നമ്മൾ സുരക്ഷിതരാണ്. എന്നാൽ ഇത് തന്റെ പഠനത്തിൽ കണ്ടതല്ലെന്നും കോവിഡ് 19–ന്റെ വ്യാപനവുമായി ബന്ധപ്പെട്ടുള്ള തെളിവിനെ അടിസ്ഥാനമാക്കിയതല്ലെന്നും അവർ പറഞ്ഞു.

ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ഉഛ്വസിക്കുകയോ ചെയ്യുമ്പോൾ എല്ലാ വലുപ്പത്തിലുമുള്ള തുള്ളികളെ വഹിക്കുന്ന gaseous clouds ഉണ്ടാകുന്നുണ്ട്. കൈമുട്ടുകൊണ്ട് പൊത്തിപ്പിടിക്കുമ്പോൾ ഭാഗികമായി മാത്രമേ ഇവയ്ക്ക് ശമനം ഉണ്ടാകുന്നുള്ളു. 

കൊറോണ വൈറസ് രോഗാണുക്കൾക്ക് എത്രദൂരം സഞ്ചരിക്കാനാകും?

യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെ ഇൻഫക്‌ഷ്യസ് ഡിസീസ് പ്രൊഫസറായ ‍ഡോ. പോൾ പോട്ടിംഗർ പറയുന്നത് വൈറസ് എത്ര ദൂരത്തിൽവരെ സജീവമാണെന്ന ചോദ്യം നിലനിൽക്കുന്നു എന്നാണ്. എത്ര ദൂരം ഈ രോഗാണുക്കൾക്ക് സഞ്ചരിക്കാമെന്നല്ല, മറിച്ച് അവ ഒരു ഭീഷണി അല്ലാതിരിക്കുന്നത് എത്ര ദൂരത്തിലാണ് എന്നതാണ് തന്റെ ചോദ്യം. രോഗാണു കണികകൾ എത്ര ചെറുതാണോ, ഇവയെ ശ്വസിക്കുകയോ മൂക്കിലോ വായിലോ ഇവ പറ്റുകയോ ചെയ്താൽ രോഗസാധ്യതയും അത്രകണ്ട് കുറയും– പോട്ടിംഗർ പറഞ്ഞു.

കൊറോണ വൈറസിനെ സംബന്ധിച്ച് ഇവ വലിയ തുള്ളികൾ ആണെന്നതാണ് വലിയ ഭീഷണി. ഉമിനീര്, മൂക്കള, തുപ്പൽ എന്നിവയുടെ തുള്ളികൾ ഒരാൾ തുമ്മുമ്പോൾ മഴ പോലെ തെറിക്കുന്നു. ഗുരുത്വാകർഷണ ബലം ഇവയിൽ ഏൽക്കുന്നത്രയും വലിയ തുള്ളികളാവും ചിലത്. ഒരാളുടെ ശരീരത്തിൽ നിന്നു ആറടി അകലം പാലിക്കുമ്പോൾ സ്വാഭാവികമായും വലിയ അണുവാഹകരായ തുള്ളികൾ തറയിലേക്കിറ്റും. ഇവിടെയാണ് ആറടി അകലം എന്ന നിയമം വരുന്നത്.

ബോറെയ്ബയുടെ പഠനത്തിൽ കണ്ടതുപോലെ 27 അടി അകലത്തിൽപ്പോലും കൊറോണ വൈറസ് ഫലപ്രദമാണെങ്കിൽ കൂടുതൽ ആളുകൾ രോഗബാധിതരാകേണ്ടതാണെന്ന് പോട്ടിംഗർ പറയുന്നു. 

നിശ്ചിത അകലത്തിൽ എത്ര വൈറസ് ഉണ്ടാകുമെന്ന് പറയാനാകാത്തതിനാൽ ആരോഗ്യപ്രവർത്തകർക്ക് മികച്ച മുൻകരുതൽ മാർഗങ്ങൾ നൽകണമെന്ന് ബോറെയ്ബ പറയുന്നു.

ഈ വിഷയങ്ങളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഇതേക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണെന്നും ഡബ്ലുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പഠനങ്ങളെ സ്വാഗതം ചെയ്യുന്നതായും ഡബ്ലുഎച്ച്ഒ അറിയിച്ചു.

English Summary: MIT researcher says droplets carrying coronavirus can travel up to 27 feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com