ADVERTISEMENT

അമേരിക്കയിലെ വാഷിങ്ടൺ ഡിസി ഹോസ്പിറ്റൽ, ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാനചിത്രം പുറത്തു വിട്ടു 

ഏതാനും ദിവസം മുൻപുവരെ ലക്ഷണങ്ങളൊന്നും  പ്രകടമാക്കാത്ത 59 കാരന്റെ ശ്വാസകോശം ഇപ്പോൾ ശരിയായി പ്രവർത്തിക്കുന്നില്ല–  ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തൊറാസിക്ക്  സർജറി  വിഭാഗം തലവൻ ഡോ. കെയ്ത് മോർട്ട്മാൻ പറഞ്ഞു 

ഉയർന്ന രക്തസമ്മർദമുള്ള എന്നാൽ താരതമ്യേന  ആരോഗ്യവാനായ  ഇയാളുടെ ശ്വാസകോശത്തിന് വളരെയധികം തകരാർ സംഭവിച്ചതായി ചിത്രം സൂചിപ്പിക്കുന്നു. ശ്വസിക്കാൻ പറ്റാത്തത്ര ഗുരുതര അവസ്ഥയിലായതിനാൽ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നിരുന്നു. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിട്ടും അതും  അപര്യാപ്‌തമായ അവസ്ഥയാണ്. രക്തചക്രമണത്തിനും ഓക്സിജന്റെ സഞ്ചാരത്തിനുമായി മറ്റൊരു യന്ത്രംകൂടി അദ്ദേഹത്തിന് ആവശ്യമാണ് മോർട്ടൻ പറഞ്ഞു 

"ഇത് ഒരു എഴുപതോ എൺപതോ വയസായ,രോഗപ്രതിരോധശക്തി ഇല്ലാത്ത പ്രമേഹരോഗിയുടേതല്ല. രക്തസമ്മർദം അല്ലാതെ മറ്റൊരു ആരോഗ്യപ്രശനങ്ങളും ഇദ്ദേഹത്തിനില്ല. ഒരാഴ്ചകഴിയുമ്പോൾ അണുബാധയും വീക്കവും എല്ലാം ഇതിലും കുടും"- അദ്ദേഹം പറഞ്ഞു 

വിഡിയോയിൽ മഞ്ഞനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്വാസകോശത്തിന്റെ  അണുബാധയും ഇൻഫ്ളമേഷനും ഉള്ള ഭാഗങ്ങളാണ്. ശ്വാസകോശത്തിൽ വൈറസ് അണുബാധ ഉണ്ടാകുമ്പോൾ അവയവം അതിനെ തടയാൻ ശ്രമിക്കും.  പ്രത്യേകമായ ഒരു സ്ഥലമല്ല, ശ്വാസകോശമാകെ തകരാറു സംഭവിച്ചതായും ഈ ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

ചെറുപ്പക്കാരായ രോഗികളിൽപ്പോലും വളരെ പെട്ടെന്നാണ് അണുബാധ ബാധിക്കുന്നതും ഗുരുതരമാകുന്നതും. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശ്വാസകോശത്തിന്റെ സ്കാനിൽ ഒരു മഞ്ഞ നിറവും കാണില്ല. രോഗി അതിതീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണിപ്പോൾ.

''ശ്വാസതടസം അനുഭവപ്പെടുന്ന ഈ രോഗികളിൽ ശ്വാസകോശത്തിന് വളരെ പെട്ടന്നാണ് കേടുപാടുകൾ സംഭവിക്കുന്നത്‌. ദൗഭാർഗ്യവശാൽ ഒരിക്കൽ കേടുപാട് സംഭവിച്ചാൽ സുഖപ്പെടാൻ വളരെ കാലമെടുക്കും. കോവിഡ് ബാധിച്ച 2 മുതൽ 4 ശതമാനം വരെ രോഗികളിൽ ഇത് സുഖപ്പെടില്ല. അവർ മരണത്തിനു കീഴടങ്ങേണ്ടി വരും''. ഡോക്ടർ പറയുന്നു.

''കൊറോണ വൈറസ് പ്രാഥമികമായി ശ്വാസകോശ രോഗമാണ്. ശ്ലേഷ്മസ്തരത്തിൽ ആണ് ആത്യം ഇത് എത്തുന്നത്. പിന്നീട് ശ്വാസകോശത്തിലും. ശരീരം ഇതിനെ നിയന്ത്രിക്കാൻ ഇൻഫ്ളമേഷനിലൂടെ ശ്രമിക്കുന്നു''.

മഞ്ഞ സൂചകങ്ങൾ അണുബാധ (ഇൻഫെക്ഷൻ) യുടേതും. വീക്കത്തി (ഇൻഫ്ളമേഷൻ) ന്റേതുമാണ്. അതുകൊണ്ട് അണുബാധ നിയന്ത്രിക്കാനുള്ള.ശരീരത്തിന്റെ ഫലമാണ് ഇൻഫ്ളമേഷൻ– മോർട്ടൻ പറഞ്ഞു.

രക്തത്തിലെ ഓക്സിജൻ സഞ്ചാരത്തെയും  കാർബൺഡയോക്സൈഡിനെ നീക്കം ചെയ്യുന്നതിനെയും ഇൻഫ്ളമേഷൻ തടയുന്നു.

ഇതുമൂലം രോഗികൾക്ക് ഓക്സിജന്റെയും കാർബൺഡയോക്സൈഡിന്റെയും അളവ് സന്തുലിതമാക്കാൻ കൂടുതൽ വായു ഉള്ളിലേക്കെടുക്കേണ്ടി വരുന്നു. ഇതു മൂലം ചുമയും ശ്വാസതടസവും ആരംഭിക്കും.

കൊറോണ ഒരാളുടെ ശരീരത്തെ എങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ആളുകൾ ഇത് കണ്ടിട്ടെങ്കിലും ഗൗരവം മനസിലാക്കണമെന്നും ഡോക്ടർ പറഞ്ഞു. ആളുകൾ ഇത് ഗൗരവമായി എടുക്കണം. സാമൂഹിക അകലവും ഐസൊലേഷനും തീർച്ചയായും പാലിക്കണം. ഡോ. മോർട്ടൻ കൂട്ടിച്ചേർത്തു.

English Summary: COVID patient's damaged lungs, Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com