ADVERTISEMENT

ഒരു വയസ്സുകാരി നതാലിയ ഗ്രീനിന് ആദ്യം ചെറിയ പനിയായിരുന്നു. ഇടയ്ക്കിടെ വരുന്ന സാധാരണ പനി പോലെയേ ആദ്യം മാതാപിതാക്കള്‍ കണ്ടുള്ളൂ. പക്ഷേ പെട്ടെന്നാണ് അവളുടെ പനി 100 ഡിഗ്രിയിലെത്തിയത്. അപ്പോഴും അമ്മ ക്ലാര ഗ്രീന്‍ കരുതിയത്‌ കുഞ്ഞിനു പല്ല് വരുന്നതിന്റെ ആകാം ഈ പനി എന്നാണ്. 

പക്ഷേ നതാലിയയ്ക്ക് കൊറോണ ആണെന്നു സ്ഥിരീകരിച്ചതോടെ ഞെട്ടിയത് മാതാപിതാക്കളാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്തയായിരുന്നു അവര്‍ക്കത്‌. വൈകാതെ നതാലിയയുടെ അച്ഛനും  കോവിഡ് 19 സ്ഥിരീകരിച്ചു. 

നതാലിയയ്ക്ക് ആസ്മ കൂടിയുള്ളതിനാല്‍ മാതാപിതാക്കൾ ഒന്നു ഭയന്നിരുന്നു. നല്ല ചുമയും ഉണ്ടായിരുന്നു. ഭാഗ്യത്തിന് ശ്വാസതടസ്സം ഉണ്ടായിരുന്നില്ല. പനികൂടിയ അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതും രോഗം സ്ഥിരീകരിക്കുന്നതും.

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് കൊറോണ വരില്ല എന്നായിരുന്നു തങ്ങളുടെ ധാരണ എന്ന് നതാലിയയുടെ അമ്മ പറയുന്നു. എന്തായാലും ഒരാഴ്ചത്തെ ടെന്‍ഷനു ശേഷം ഇപ്പോള്‍ രോഗത്തില്‍ നിന്നു മുക്തി നേടിവരികയാണ് നതാലിയ. കുഞ്ഞിന്റെ അമ്മ ക്ലാരയ്ക്കും ഇപ്പോള്‍ കൊറോണ സംശയിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ അഞ്ചു വയസ്സുകാരന്‍ മകന്‍ പൂര്‍ണാരോഗ്യവാനാണ്. 

നതാലിയയുടെ അവസ്ഥ വിവരിച്ചും സാമൂഹികഅകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു കൊണ്ടും നതാലിയയുടെ അമ്മ ക്ലാര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

English Summary: COVID-19, 1 year old is recovering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com