ADVERTISEMENT

ന്യുയോർക്കിൽ കോവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത ആളുടെ മരണം തിങ്കളാഴ്ച റിപ്പോർട്ട്ചെയ്തു. ന്യുയോർക്ക് സിറ്റിയിൽ മരണസംഖ്യ 790 കടന്നു. ഇവരിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ചുരുക്കം ചിലർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും.

കോവിഡ് ബാധിച്ച് 18 വയസ്സിനു താഴെ പ്രായമുള്ള ഒരാളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഓർലിയൻസ് പാരിഷിലെ 17കാരനാണ് മരിച്ചത്. മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു 13 വയസ്സുകാരൻ കോവിഡ് മൂലം ഇംഗ്ലണ്ടിൽ മരണമടഞ്ഞതായും റിപ്പോർട്ടുണ്ട്.

മാർച്ച് 18ന് പുറത്തിറക്കിയ സിഡ‍ിസി റിപ്പോർട്ട് അനുസരിച്ച് പ്രായപൂർത്തിയാകാത്ത ആരുടെയും മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. മരണങ്ങളിൽ 85 ശതമാനവും സംഭവിച്ചത് 65നു മുകളിൽ പ്രായമുള്ളവർക്ക് ആയിരുന്നു. ഇതിൽത്തന്നെ 85–നു മുകളിൽ പ്രായമുള്ളവരായിരുന്നു അധികവും. ചൈനയിലേതിനു സമാനമായ വിവരങ്ങളാണ് ഇവയും.

സിഡിസി റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്കിപ്പുറം രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വർധിച്ചു. ഒപ്പം പ്രായപൂർത്തിയാകാത്ത ആളുടെ മരണവും റിപ്പോർട്ട് ചെയ്തു. 

ന്യുയോർക്ക് സിറ്റിയിൽ മരണമടഞ്ഞ 790 പേരിൽ 13 പേർക്ക് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു. പ്രമേഹം, ശ്വാസകോശരോഗം, കാൻസർ, ഹൃദ്രോഗം, ഇമ്മ്യൂണോ ഡഫിഷ്യൻസി, ഹൈപ്പർ ടെൻഷൻ, ആസ്മ, വൃക്കരോഗം, കരൾ രോഗം എന്നിവ ഉള്ളവരായിരുന്നു ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com