സ്തനാർബുദ ചികിത്സയ്ക്ക് മലയാളി നയിച്ച സംഘം പുതിയ മരുന്ന് കണ്ടെത്തി

breast cancer
ഡോ. പയസ് മാളിയേക്കൽ
SHARE

സ്തനാർബുദ ചികിത്സയ്ക്ക് ട്രോഡെൽവി എന്ന പുതിയ മരുന്ന് ഉപയോഗിക്കാൻ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയതോടെ ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ (ടിഎൻബിസി) ബാധിച്ച ഒട്ടേറെ രോഗികൾക്ക് നേരിയ പ്രതീക്ഷ. മലയാളിയായ ഡോ. പയസ് മാളിയേക്കൽ ‍ക്ലിനിക്കൽ റിസർച് ഡയറക്ടറായ ന്യൂജഴ്‌സിയിലെ ഇമ്യൂണോമെഡിക്‌സ് എന്ന ബയോ-ഫാർമസ്യൂട്ടിക്കൽ കമ്പനിക്കാണ് അനുവാദം നൽകിയിരിക്കുന്നത്. വളരെയധികം അപകടകാരിയും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് ടിഎൻബിസി. ഇതിന്റെ ചികിത്സയിൽ പുതിയ വഴിത്തിരിവായേക്കും ഇതെന്ന് വിദഗ്ധർ കരുതുന്നു.

ടിഎൻബിസി രോഗികളിലെ 33% പേരിൽ അർബുദം ഭാഗികമായോ പൂർണമായോ ചുരുങ്ങുകയും അവർ കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞു. 5 വർഷത്തോളം നീണ്ട ക്ലിനിക്കൽ ട്രിയൽസിന്റെ ചുമതല ഡോ. പയസ് മാളിയേക്കലിനായിരുന്നു. എറണാകുളം കുഴുപ്പിള്ളിയിൽ പരേതരായ മാളിയേക്കൽ പൗലോസിന്റെയും റോസിയുടെയും മകനാണ്. ഭാര്യ: ഗീത.

English Summary: Breast Cancer new medicine developed

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA