ADVERTISEMENT

കോവിഡ് 19 നെതിരെ പ്രതിരോധ മരുന്ന് വികസിപ്പിച്ചതായി ബെയ്ജിങ്ങിലെ ഒരു സംഘം ഗവേഷകരുടെ അവകാശവാദം. ബെയ്ജിങ് അഡ്‌വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജീനോമിക്‌സ്‌ ലീഡ് സണ്ണി സേയി ആണ് ഈ വിവരം അറിയിച്ചത്. മരുന്നു മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.

കൊറോണ വൈറസില്‍നിന്നു ഹ്രസ്വകാലത്തേക്ക് പ്രതിരോധം നല്‍കാന്‍ ഈ മരുന്നിനു കഴിയുമെന്നുതന്നെയാണ് ഗവേഷകര്‍ പറയുന്നത്. ശ്വാസകോശ രോഗമായ കോവിഡിനു കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി ഗവേഷകര്‍ കണ്ടെത്തിയതായി പെക്കിങ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. ഈ ആന്റിബോഡി വൈറസിനെതിരെയുള്ള മരുന്നുകള്‍ വികസിപ്പിക്കുന്നതിനും പ്രതിരോധത്തിനും ഉപയോഗിക്കാമെന്നും പറയുന്നു.

തണുപ്പുകാലത്ത് കോവിഡ് ചൈനയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അപ്പോഴേക്കും പുതിയ മരുന്ന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രസ്താവനയില്‍ പറയുന്നു. രോഗബാധിതരായ എലികളില്‍ ആന്റിബോഡി കുത്തിവച്ചപ്പോള്‍, അഞ്ചു ദിവസത്തിനു വൈറല്‍ ലോഡ് ഗണ്യമായി കുറഞ്ഞതായും പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ജൂലൈയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

നൂറോളം വാക്സിന്‍ പഠനങ്ങള്‍ ആണ് നിലവില്‍ ചൈനയില്‍ കൊറോണയ്ക്ക് എതിരായി നടക്കുന്നത്. ഇതില്‍ ചിലത് ക്ലിനിക്കല്‍ ട്രയലിന്റെ രണ്ടാം ഘട്ടം വരെ എത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നുണ്ട്. നാലര ദശലക്ഷം ആളുകളെയാണ് ഇതുവരെ ലോകത്താകമാനം കൊറോണ ബാധിച്ചിരിക്കുന്നത്. 

English Summary: COVID-19: Drug being tested in China may offer short term immunity to the virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com