ADVERTISEMENT

കോവിഡ് 19 വൈറസ് കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് കോവിഡ് വൈറസിനു ശക്തി കൂടുകയും കുറയുകയും ചെയ്യുമെന്ന തരത്തിൽ ആദ്യം മുതലേ അനുമാനങ്ങളുണ്ടായിരുന്നു. ചൂടുള്ള കാലാവസ്ഥയില്‍ കൊറോണ വൈറസിന് അധികകാലം അതിജീവിക്കാന്‍ സാധിക്കില്ല എന്നും അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിൽ കടന്നാൽ പനി വൈറസുകൾ നശിക്കുമെന്നുമെല്ലാം പല വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. ഇതില്‍ വാസ്തവമുണ്ടോ ?

അന്തരീക്ഷത്തിലെ ഈർപ്പം കൂടിയാൽ വൈറസ് വ്യാപനം വർധിക്കുമെങ്കിലും താപനില കൂടിയാൽ അവ നശിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ചൂടു കൂടിയാൽ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണു ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ‘ജേണല്‍ സയന്‍സില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് അന്തരീക്ഷ ഊഷ്മാവിലെ വ്യത്യാസങ്ങള്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്നില്ല എന്നാണ്. വൈറസ് വ്യാപനം തടയാന്‍ വേനല്‍ചൂടിനു സാധിക്കില്ല.  പ്രിന്‍സ്ടോണ്‍ സര്‍വകലാശാലയിലും ഇത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ സമാനഫലങ്ങള്‍ ആണ് വന്നത്.

രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയിലും മറ്റു രാജ്യങ്ങളിലും അന്തരീക്ഷ താപനില പത്തു ഡിഗ്രിക്കും താഴെയായിരുന്നു. 8.72 ഡിഗ്രി സെൽഷ്യസാണ് വൈറസ് വ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനിലയെന്ന് ചൈനയിലെ സൺയാത് സെൻ സർവകലാശാലാ ഗവേഷകർ പറയുന്നു. വെറും ഫ്ലൂ വൈറസായി കൊറോണ കെട്ടടങ്ങാനുള്ള സാധ്യത കുറവാണ്. തത്കാലം കെട്ടടങ്ങിയാലും അടുത്ത സീസണിലും വരാം. എച്ച്1എൻ1,  സാർസ് തുടങ്ങിയ പല വൈറസ് പനികളുടെ കൂട്ടത്തിൽ ചേർക്കാൻ പുതിയൊരു പേരു കൂടി വൈദ്യശാസ്ത്രത്തിന് ലഭിക്കുമെന്നും ഇതോടെ ഉറപ്പായി. ചൂടിലും തണുപ്പിലും പിടിച്ചു നിൽക്കുന്ന വൈറസിനെ നിയന്ത്രിച്ചു നിർത്താനുള്ള പ്രതിരോധ മരുന്നുകൾ ഗവേഷകണശാലകളിൽ അതിവേഗം ഒരുങ്ങുകയാണെന്നും  ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

English Summary: Humid climates, summer weather may not limit pandemic growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com