ADVERTISEMENT

കോവിഡ് 19 ന്റെ നിയന്ത്രണം സാധ്യമാണെന്ന് ഗണിതശാസ്ത്ര മാതൃകാ പഠനങ്ങൾ നിർദേശിക്കുന്നു. എന്നാൽ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ഇതു പടരുന്നതിനാൽ നിയന്ത്രണം പൂർണമായും ഉറപ്പുവരുത്താനാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അംഗീകരിക്കപ്പെട്ട ഒരു മരുന്നോ വാക്സിനോ ഇതുവരെയും കോവിഡ് 19ന് കണ്ടെത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകർക്കും ഹൈ റിസ്കിലുള്ള കോണ്ടാക്ടിൽ വരുന്നവർക്കു മാത്രം കീമോപ്രഫിലാക്സിസിനോടൊപ്പം ഹൈഡ്രോക്സി ക്ലോറോക്വിൻ നിർദേശിക്കുന്നു.

കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ സർക്കാർ ഹൈ റിസ്ക് മേഖലകളിൽ ഒരു നിയന്ത്രണരൂപരേഖ തയാറാക്കി. കോവിഡ് രോഗികളുള്ള പ്രദേശം കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ ശൃംഖല തകർക്കുകയും അങ്ങനെ പുതിയ സ്ഥലങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.

ദേശീയതലത്തിൽ ഈ പദ്ധതി ഏകോപിപ്പിക്കാൻ നാഷനൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (NCMC), കമ്മിറ്റി ഓഫ് സെക്രട്ടറീസ് (COS) എന്നിവയെ പ്രവർത്തനസജ്ജമാക്കി. ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന വിഷയങ്ങളിൽ ആരോഗ്യേതര വിഭാഗങ്ങളെ NCMC ഏകോപിപ്പിക്കും.

അതാതു സംസ്ഥാനങ്ങൾ സംസ്ഥാന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റികളെയോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെയോ ചുമതല ഏൽപ്പിക്കും. വിഡിയോ കോൺഫറൻസിലൂടെ കേന്ദ്രവും രോഗബാധിത സംസ്ഥാനങ്ങളുമായി പതിവായി മീറ്റിങ് നടത്തും.

സാധ്യമായ എല്ലാ രംഗങ്ങളിലും ഇന്ത്യ തന്ത്രപ്രധാനമായ സമീപനം കൈക്കൊള്ളുമെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട, യാത്രയുമയി ബന്ധപ്പെട്ട കേസുകൾ, കോവിഡ് 19ന്റെ പ്രാദേശിക വ്യാപനം, നിയന്ത്രിതമായ വ്യാപനം, കോവിഡ് 19 പ്രാദേശികമായി ബാധിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ തന്ത്രപരമായ സമീപനം കൈക്കൊള്ളും.

കോവിഡ് 19 കൂടുതൽ പടർന്നുപിടിക്കുന്ന സ്ഥലങ്ങളിൽ ജ്യോഗ്രഫിക് ക്വാറന്റീൻ ഏർപ്പെടുത്തണം. ആളുകൾ ഒരു സ്ഥലത്തുനിന്നു നീങ്ങുന്നതിനെ പൂർണമായും തടസ്സപ്പെടുത്തും. ഏറ്റവും കൂടുതൽ രോഗം വ്യാപിക്കുന്ന ഒന്നോ അതിലധികമോ ജില്ലകളെ പ്രത്യേകം ബ്ലോക്കുകളാക്കും.

ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സ്ട്രാറ്റജി പറയുന്നത് ജ്യോഗ്രഫിക് ക്വാറന്റീനും അതോടൊപ്പം സാമൂഹിക അകലം പാലിക്കൽ, ജാഗ്രതയോടെയുള്ള മേൽനോട്ടം, സംശയമുള്ള എല്ലാ കേസുകളും ടെസ്റ്റ് ചെയ്യുക, രോഗം ബാധിച്ചവരെ ഐസലേറ്റ് ചെയ്യുക, സമ്പർക്കത്തിൽ വരുന്നവരെ ക്വാറന്റീനിലാക്കുക, പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാൻമാരാക്കുക എന്നിവയും ചെയ്യണം എന്നാണ്.

ഇപ്പോഴത്തെ കോവിഡ് 19 ന്റെ ജ്യോഗ്രഫിക് ഡിസ്ട്രിബ്യൂഷൻ എച്ച്‌ വൺ എൻ‌ വണ്ണിനു സമാനമാണ്. നമ്മുടെയിടയിൽ കോവിഡ് 19 ന്റെ വ്യാപനം കൂടുതലാകുമ്പോൾ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് ഒരേപോലെ ബാധിക്കുമെന്ന് പറയാനാകില്ല– ആരോഗ്യമന്ത്രാലയം പറയുന്നു.

മറ്റ് പൊതുജനാരോഗ്യ സംവിധാനങ്ങൾ, സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം ചേരുമ്പോഴേ നിയന്ത്രണങ്ങൾ സാധ്യമാകൂവെന്ന് ഗണിതശാസ്ത്ര മാതൃകാ പഠനങ്ങൾ പറയുന്നു.

ജ്യോഗ്രഫിക് ക്വാറന്റീനിലൂടെയുള്ള കണ്ടെയ്ൻമെന്റ് ഓപ്പറേഷനുകളുടെ വിജയം, ചില വേരിയബിളുകളെ ആശ്രയിച്ചിരിക്കുന്നു. ക്ലസ്റ്ററിന്റെ എണ്ണവും വലുപ്പവും, ഇന്ത്യന്‍ ജനസംഖ്യയിൽ വൈറസ് എത്ര ഫലപ്രദമായാണ് വ്യാപിക്കുന്നത്, പാരിസ്ഥിതിക ഘടകങ്ങൾ പ്രത്യേകിച്ച് താപനിലയും ഹ്യുമിഡിറ്റിയും എന്നിവയാണവ.

കേസുകൾ കണ്ടെത്തുക, കൂടുതൽ കേസുകൾ ടെസ്റ്റ് ചെയ്യുക, രോഗം സംശയിക്കുന്നവരെ പെട്ടെന്ന് ഐസലേറ്റ് ചെയ്യുക, രോഗം സ്ഥിരീകരിക്കുക, സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുക ഈ ഘടകങ്ങളും ഉൾപ്പെടുന്നു.

ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സ്ട്രാറ്റജി അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, കോണ്ടാക്ടുകളെ ട്രേസ് ചെയ്യണമെന്നും കേസുകൾ കണ്ടെത്തണമെന്നും സംശയമുള്ള എല്ലാവരേയും ടേസ്റ്റ് ചെയ്യണമെന്നും ഹൈറിസ്ക് കോണ്ടാക്ടുകളെയും രോഗം സ്ഥിരീകരിച്ചവരെയും ഐസലേറ്റ് ചെയ്യണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

English Summary: Mathematical modeling suggests containment of Covid-19 possible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com