ADVERTISEMENT

കോവിഡ്  ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് അവിടെ രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. മൂന്നു ദിവസത്തിനിടെ ആറുപേർക്ക് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ  ഡോക്ടർക്കും കർണാടകയിൽ രോഗം സ്ഥിരീകരിച്ചു.  കേരളത്തിൽ നിന്നു പോയി ക്വാറന്റീനിൽ കഴിയവേയാണ് രോഗം  സ്ഥിരീകരിച്ചതെന്നതിനാൽ  ഇവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം.വരും ദിനങ്ങളിൽ ഉറവിടം വ്യക്തമാകാത്ത രോഗബാധിതർ കൂടുതൽ ഉണ്ടാകാമെന്നും പരിശോധന വർധിപ്പിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ധർമ്മടത്തും ഇടുക്കിയിലെ ബേക്കറിയുടമയ്ക്കും കൊല്ലത്തെ ആരോഗ്യപ്രവർത്തകകയ്ക്കും രോഗംബാധിച്ചതെങ്ങനെയെന്നു വ്യക്തമല്ല.  ആദ്യഘട്ടത്തിൽ 30ലേറെ രോഗികൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടാകുന്നത് വ്യക്തമായിരുന്നില്ല. ഈ ഘട്ടത്തിലും അറിയപ്പെടാത്ത രോഗികൾ സമൂഹത്തിൽ ഉണ്ടാകാം എന്നതിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്.  

പരിശോധനയുടെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ ഏറെ പിന്നിലാണ് സംസ്ഥാനം. 10 ലക്ഷത്തിൽ 1282 എന്നതാണ് നിരക്ക്.  ദേശീയ ശരാശരി 1671 ആണ്. സമൂഹ വ്യാപനം ഇല്ലെന്ന് തീർത്തുപറയാൻ ഈ  നിരക്കുകൾ പോരെന്ന് ചുരുക്കം. 

മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ പ്രതിദിന കോവിഡ് പരിശോധന വർധിപ്പിച്ചിട്ടും കേരളം ഇപ്പോഴും പിന്നാലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 49833 സാംപിളുകളാണ് ഇതേവരെ കേരളം പരിശോധനയ്ക്കയച്ചത്.

ഇതിനൊപ്പമാണ്  സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമുള്ള, കോവിഡ് മുൻകരുതലുകൾ പ്രഹസനമാകുന്ന കാഴ്ചകൾ. വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതിനാൽ രോഗവ്യാപനം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. വരും മണിക്കൂറുകൾ  അതീവജാഗ്രത ആവശ്യപ്പെടുമ്പോൾ ചെറിയ പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com