ADVERTISEMENT

നിപ്പ ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയുടെ രണ്ടാം ചരമവാർഷികമായിരുന്നു ഇന്നലെ. രണ്ടുവർഷം പിന്നിടുമ്പോൾ ലോകം മുഴുവൻ ഇപ്പോൾ കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ്. ലിനിയുെട പിൻനിരക്കായ ഇന്ത്യയിലെ മാലാഖമാർ വിദേശരാജ്യങ്ങളിൽ വരെ കോവിഡിനെ തോൽപ്പിക്കാൻ പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ യുഎഇയിൽ  ആതുരസ്പർശമേകാൻ പോയിരിക്കുകയാണ് 105 ആരോഗ്യപ്രവർത്തകർക്ക് സല്യൂട്ട് നൽകി മഞ്ജു വാര്യർ. 

'മലയാളി മാലാഖയുടെ കരളുറപ്പിന് പേരാണ് സിസ്റ്റർ ലിനി. മറ്റുള്ളവർക്ക് കരുതലും സാന്ത്വനവുമേകിയപ്പോൾ സിസ്റ്റർ ലിനി ഓര്‍മകളിലെ തിളങ്ങുന്ന നക്ഷത്രമായി.  സിസ്റ്റർ ലിനിയുടെ ജീവിതം പ്രചോദനമാക്കുന്ന മാലാഖമാരുടെ നാടാണ് കേരളം. 

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ആ മാലാഖമാരാണ് കേരളത്തിനകത്തും പുറത്തും മഹാമാരിക്കെതിരായ മുന്നണിപ്പോരാളികൾ. സിസ്റ്റർ ലിനിയെ നമ്മൾ ഓർക്കുമ്പോൾ കടൽ കടന്ന് മലയാളികൾക്കന്നമേകുന്ന യുഎഇയിൽ 

ആതുരസ്പർശമേകാൻ പോയിരിക്കുകയാണ് നമുക്ക് പ്രിയപ്പെട്ട 105 ആരോഗ്യപ്രവർത്തകർ. സിസ്റ്റർ ലിനിയുടെ ജീവിത സന്ദേശം കടലുകൾക്കും അതിരുകൾക്കും അപ്പുറമെത്തിക്കുന്ന എല്ലാ മലയാളി മാലാഖാമാർക്കും ബിഗ്  സല്യൂട്ട്...' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com