ADVERTISEMENT

ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ 6654 രോഗികള്‍. തുടർച്ചയായ രണ്ടാം ദിനമാണ് രോഗകളുടെ എണ്ണം ആറായിരം കടക്കുന്നത്. 137 പേർ ഇന്നലെ മരിച്ചു. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3720 ആയി. രണ്ടുമാസമായി ലോക്ഡൗണ്‍ തുടരുമ്പോഴാണ് രോഗികളുടെ എണ്ണം ഒന്നേകാല്‍ലക്ഷം കടക്കുന്നത്. 

നിയന്ത്രണങ്ങള്‍ മുറുകെപിടിച്ചിട്ടും ചില മേഖലകളില്‍ രോഗവ്യാപനം തടയാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം. രോഗമുക്തി നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതും ആരോഗ്യമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞതുമാണ് രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ പ്രധാനം. ചില സംസ്ഥാനങ്ങള്‍ ഒഴികെ മരണനിരക്ക് പിടിച്ചുനിര്‍ത്താനും സാധിച്ചു.

രാജ്യം അടച്ചിട്ട് അധികദിവസം മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ രോഗവ്യാപനം തടയാനുള്ള ഉത്തരവാദിത്തം ജനങ്ങളിലേക്ക്കൂടി എത്തുകയാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഈഘട്ടം കൂടി തരണം ചെയ്തില്ലെങ്കില്‍  കാര്യങ്ങള്‍ കൈവിട്ടുപോകും. കരുതലോടെ കോവിഡിനൊപ്പം ജീവിക്കുക എന്ന പാഠം ഉള്‍കൊള്ളേണ്ടതിന്‍റെ ആവശ്യകതകൂടി ലോക്ഡൗണ്‍ നാലാംഘട്ടം നമ്മെ ഒാര്‍മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com