ADVERTISEMENT

കൊറോണ വൈറസ് ബാധയില്‍ നിന്നു രക്ഷ നേടാന്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫേസ് മാസ്കുകള്‍. മാസ്ക് ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുത് എന്ന കർശന നിര്‍ദ്ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നത്. എന്നാല്‍ മാസ്ക് ഉപയോഗം മൂലം ശ്വാസകോശം തകരാറിലായ അവസ്ഥയിലാണ് ചൈനയിലെ വുഹാനിലെ 26 കാരനായ ഒരു യുവാവ്.

ഫേസ് മാസ്ക് വച്ചുകൊണ്ട് ജോഗിങ്ങിനു പോയ യുവാവിനാണ് ശ്വാസകോശം തകരാറിലായത്. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിനെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ശ്വാസകോശത്തകരാര്‍ കണ്ടെത്തിയത്.  ഫേസ് മാസ്ക് ഉപയോഗിച്ച് കൊണ്ട് വര്‍ക്ക്‌ ഔട്ട്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ദീര്‍ഘനേരം മാസ്ക് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായൂ സഞ്ചാരം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ഓക്സിജന്‍ ശരീരത്തിന് ആവശ്യമുണ്ട്. മാസ്ക് ധരിക്കുമ്പോള്‍ ഇതില്‍ തടസ്സം നേരിടും. 

ഫേസ്മാസ്ക് ഉപയോഗിച്ച് കൊണ്ട് ഒരിക്കലും വര്‍ക്ക്‌ ഔട്ട്‌ ചെയ്യരുത് എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാമൂഹികഅകലം പാലിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാസ്ക് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. ആറടി അകലം ഒരാളില്‍ നിന്നും പാലിച്ചാല്‍തന്നെ രോഗത്തില്‍ നിന്നു രക്ഷ നേടാന്‍ സാധിക്കും. മാസ്ക് ധരിച്ചു വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാകും. ഇത് ക്ഷീണം, ശ്വാസതടസം എന്നിവ ഉണ്ടാക്കും. അതുപോലെ ആസ്മ, ഹൃദ്രോഗം എന്നിവ ഉള്ളവരും ഒരിക്കലും ഫേസ് മാസ്ക് ഉപയോഗിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com