കോവിഡ് 19 തൈറോയ്ഡ് തകരാറുകള്‍ ഉണ്ടാക്കാമെന്നു പഠനം

thyroid
SHARE

കോവിഡ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെയാണ് സാധാരണ കൊറോണ വൈറസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകരുന്നത്.  ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം.

ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കൊറോണ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതിനു പുറമേ വയറിളക്കം, തലച്ചോറിലെ അണുബാധ, കിഡ്നി തകരാറുകള്‍ എന്നിവയും കണ്ടുവരുന്നുണ്ട്.  എപ്രകാരമാണ് കോവിഡ് 19 ബാധിക്കുന്നതെന്നതു സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒ ഗവേഷണം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ദുർബലരായ വയോജനങ്ങളിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. ഹൃദയസംബന്ധമായ രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ശ്വാസകോശരോഗം, കാൻസർ തുടങ്ങിയവയുള്ളവരെയും രോഗം മറ്റുള്ളവരേക്കാൾ ഗുരുതരമായി ബാധിക്കാൻ സാധ്യതകളേറെയാണ്.

ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കൊറോണ രോഗികളില്‍ തൈറോയ്ഡ് തകരാറുകള്‍ കണ്ടുവരുന്നതായി പറയുന്നു.

അടുത്തിടെ പല ോകവിഡ് രോഗികള്‍ക്കും തൈറോയ്ഡ് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. subacute thyroiditis ലേക്ക് കോവിഡ് ആളുകളെ നയിക്കും എന്നാണ് ഈ പഠനം പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കം ആണ് subacute thyroiditis എന്ന് പറയുന്നത്. വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. കഴുത്തില്‍ ഉണ്ടാകുന്ന വേദന, പെടലി വേദന, താടിക്ക് വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ആന്റി ഇൻഫ്ലമേറ്ററി മെഡിക്കേഷൻസ് ആണ് സാധാരണ ഇതിനു ചികിത്സയായി നിര്‍ദേശിക്കുക.

Eglish Summary: Viral thyroid disorder may be a new complication of COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA