ADVERTISEMENT

കോവിഡ് 19ന്റെ ചികിത്സയ്ക്കായി നടത്തുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെട്ട പരീക്ഷണങ്ങളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കാൻ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

17 രാജ്യങ്ങളിലായി ഡബ്ല്യുഎച്ച്ഒ സ്പോൺസർ ചെയ്യുന്ന സോളിഡാരിറ്റി ഇന്റർനാഷനൽ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാണ് ഈ മരുന്ന്. വിദഗ്ധരുടെ ഒരു സംഘവും ഒരു സ്വതന്ത്ര വിവരസുരക്ഷാ മോണിറ്ററും ആണ് ട്രയലിന് മേൽനോട്ടം വഹിക്കുന്നതെന്ന് മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ വിശദീകരിച്ചു. മരുന്നിനെ സംബന്ധിച്ച അനിശ്ചിതത്വത്തിന്റെ വെളിച്ചത്തിൽ ആ ആഴ്ച സ്റ്റിയറിങ് കമ്മറ്റി ചേർന്ന്, ഹൈഡ്രോക്സി ക്ലോറോക്വിന്റെ അപകടസാധ്യത കണക്കാക്കുന്നതിൽ പിശകു പറ്റിയതിനാൽ അതുമായി ബന്ധപ്പെട്ട ട്രയലുകളെല്ലാം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ഡോ. സൗമ്യ അറിയിച്ചു.

ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും സുരക്ഷയെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുമാണ് ബോർഡിന്റെ പുതിയ പദ്ധതി. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ പ്രാപ്തിയുള്ള, വലിയ തോതിൽ നടത്തുന്ന പഠനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു അവർ ഊന്നിപ്പറഞ്ഞു. മരണനിരക്കും ആശുപത്രി വാസത്തിന്റെ ദൈർഘ്യവും കുറയ്ക്കണമെങ്കില്‍ മാത്രം ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചാൽ മതിയെന്നാണ് ലോകാരോഗ്യസംഘടന ആഗ്രഹിക്കുന്നത്.

1955–ൽ എഫ്ഡിഎ അംഗീകരിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപ്പസ്, മലേറിയ എന്നിവയ്ക്കുള്ള മരുന്നായി ഉപയോഗിച്ചുവരുന്നു.

കോവിഡ് 19 തടയാനായി താൻ എല്ലാ ദിവസവും ഈ മരുന്ന് കഴിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് പ്രസ്താവിച്ചത്. അപകടസാധ്യതയെക്കാളധികം ചികിത്സയിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ് മുന്നിട്ടു നിൽക്കുന്നതെന്ന് ട്രംപിന്റെ ഡോക്ടർ ഒരു കത്തിൽ സൂചിപ്പിക്കുകയും ചെയ്തു. 

പൊതുജനങ്ങൾ കോവിഡ് 19നെ തടയാനും രോഗചികിത്സയ്ക്കും ആശുപത്രിക്ക് പുറത്തോ പരീക്ഷണങ്ങളുടെ ഭാഗമായോ ഈ മരുന്ന് കഴിക്കരുതെന്ന് എഫ്ഡിഎ അറിയിക്കുന്നു. കാരണം ഇത് മറ്റ് സാധാരണ മരുന്നുകളുമായി സമ്പർക്കത്തിൽവന്ന് ക്രമം തെറ്റിയ ഹൃദയമിടിപ്പിനു കാരണമാകും.

English Summary: WHO announces it will temporarily suspend hydroxychloroquine trials for COVID-19 treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com