ADVERTISEMENT

കോവിഡ് 19 ഇപ്പോഴും പടർന്നുപിടിക്കുകയാണ്. അപകടകാരിയായ ഈ പകർച്ചവ്യാധി സുഖപ്പെടുത്താനുള്ള മാർഗം കണ്ടെത്താൻ വിദഗ്ധർ ശ്രമിക്കുകയണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവരുന്നു. മനുഷ്യനിലും പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചിലതെല്ലാം ശുഭപ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഉറപ്പു പറയാറായിട്ടില്ല. ഇത് കൊറോണ വൈറസിന്റെ ഒരു പുതിയഇനം ആയതുകൊണ്ടുതന്നെ ശാസ്ത്രജ്ഞർക്കും മുൻവിവരങ്ങളൊന്നും ലഭ്യമല്ല. വാക്സിൻ കണ്ടെത്താനുള്ള ഉദ്യമത്തിന് ഇത് പ്രയാസം ഉണ്ടാക്കുന്നു.

മനുഷ്യശരീരത്തെ ആക്രമിക്കുന്ന കൊറോണവൈറസിനെ തടയാൻ കഞ്ചാവിലടങ്ങിയ ചില സംയുക്തങ്ങൾക്കു കഴിയുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു. ആൽബർട്ടയിലെ ലെത്ബ്രിജ് സർവകലാശാലാ ഗവേഷകർ കഞ്ചാവിന്റെ 400 ഇനങ്ങളിൽ പഠനം നടത്തി. പന്ത്രണ്ടോളം എണ്ണത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. പുകവലിക്കാൻ ഉപയോഗിക്കുന്ന കഞ്ചാവിന്റെ ഫലങ്ങൾ പഠനം പരിശോധിച്ചില്ല. എന്നാൽ ആരും കഞ്ചാവ് വാങ്ങാൻ ഓടേണ്ട എന്നും വിപണിയിൽ ഈ സത്ത് ലഭ്യമല്ലെന്നും കഞ്ചാവ്ഉപയോഗിക്കുന്നത് ഒരു പ്രതിരോധ മാർഗമല്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു

നോവൽ കൊറോണ വൈറസ് കോശങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന റിസപ്റ്ററുകളുമായി, കഞ്ചാവിലടങ്ങിയ പ്രധാന നോൺസൈക്കോ ആക്ടീവ് ഘടകമായ സിബിഡി കൂടുതലടങ്ങിയ സത്ത് പ്രതികരിക്കുന്നതങ്ങനെയെന്നു പഠിച്ചു.

വൈറസ്, കോശങ്ങളെ ബാധിക്കുകയും 70 ശതമാനത്തിലധികമായി മാറുകയും ചെയ്യുന്ന റിസപ്റ്ററുകളുടെ എണ്ണം ഈ സത്ത് കുറച്ചതായി കണ്ടു. എന്നാൽ ഇതിനർഥം ആളുകൾ കഞ്ചാവിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ തിരക്കിട്ടോടുക എന്നല്ലെന്നും ഗവേഷകർ പറഞ്ഞു. ക്ലിനിക്കൽ ട്രയലിനു ശേഷമേ ഉറപ്പിച്ചു പറയാനാകൂ. 

ചില രോഗാവസ്ഥകൾക്ക് കഞ്ചാവ് എങ്ങനെ സഹായിക്കുന്നു എന്നറിയാൻ വളരെ മുൻപേതന്നെ ഗവേഷകർ പരീക്ഷണങ്ങൾ നടത്തിവരുന്നു.ചിലയിനം കാൻസറുകൾ, ഇൻഫ്ലമേഷൻ, ഉത്കണ്ഠ, പൊണ്ണത്തടി എന്നിവയ്ക്കുള്ള ചികിത്സകളെപ്പറ്റി പഠനങ്ങൾ നടന്നിട്ടുണ്ട്.

പ്രീപ്രിന്റ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പാത്‍വേRx എന്ന കമ്പനിയിലെയും swysh എന്ന കമ്പനിയിലെയും ഗവേഷകർ ചേർന്നാണ് നടത്തിയത്. Cannabis sativa അഥവാ കഞ്ചാവ് ചെടിയിൽ നിന്നും സിബിഡി സത്തുകൾ എടുത്തു. ഇവ കൂടിയ അളവിൽ കൃത്രിമമായി ഉണ്ടാക്കിയ മനുഷ്യന്റെ വായുഅറകളുടെയും വായയുടെയും ത്രിമാന മാതൃകകളിൽ നിക്ഷേപിച്ചു. സിബിഡി സത്തുകൾ THC വളരെ കുറഞ്ഞവയായിരുന്നു. കഞ്ചാവിലെ പ്രധാന സൈക്കോആക്ടീവ് ഘടകമാണ് THC. സിബിഡി സത്തിന് ആൻജിയോടെൻസിൻ കൺവർട്ടിങ് എൻസൈം 2(ACE2)വിലുള്ള ഫലങ്ങൾ പരിശോധിക്കാനുള്ള പഠനങ്ങൾ നടത്തി. മനുഷ്യകോശങ്ങളിലേക്കു പ്രവേശിക്കാൻ വൈറസിന് ആവശ്യമായ റിസപ്റ്ററുകളാണ് ACE2. ആതിഥേയ കോശങ്ങളെ കീഴ്പ്പെടുത്താനുള്ള കൊറോണ വൈറസിന്റെ വാതിൽ ആയ ഈ റിസപ്റ്ററുകളുടെ എണ്ണം കുറയ്ക്കാൻ ഈ സത്ത് സഹായിക്കുന്നുവെന്നു കണ്ടു. റിസപ്റ്ററുകളുടെ എണ്ണം എത്ര കുറയുന്നുവോ അത്രയും ഒരു വ്യക്തിക്ക് രോഗം ബാധിക്കാനുള്ള സാധ്യതയും കുറയുന്നുവെന്ന് ഗവേഷകർ പറയുന്നു.

കൊറോണ വൈറസ് അതിവേഗം പടർന്നു പിടിക്കുന്നതിനാലും ഇതുവരെ  വാക്സിൻ ഒന്നും ഇല്ലാത്തതിനാലും ലഭ്യമായ എല്ലാ തെറാപ്യൂട്ടിക് അവസരങ്ങളും പരിശോധിക്കേണ്ടതായുണ്ട്. പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ സിബിഡിയുടെ സ്ട്രെയിനുകൾ, മൗത്ത്‍വാഷ് ആയോ ഗാർഗിൾ ആയോ ഇൻഹേലന്റുകൾ ആയോ ജെൽ ക്യാപ്സ് ആയോ ഉപയോഗിക്കാൻ സാധിക്കും. ചെലവു കുറഞ്ഞതും പാർശ്വഫലങ്ങൾ വളരെ കുറഞ്ഞതുമായിരിക്കും ഇതെന്നും ഗവേഷകർ പറയുന്നു. 

English Summary: Can marijuana offer a cure for COVID-19? Scientists explore possibilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com