ADVERTISEMENT

4 മാസം പ്രായമുള്ള ശിശുവിന് ഹൃദയ ശസ്‌ത്രക്രിയയിലൂടെ രോഗമുക്‌തി നൽകി കാരിത്താസ് ആശുപത്രി. 

കോട്ടയം മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിന് ന്യൂമോണിയയും ശ്വാസകോശത്തിലെ നീർക്കെട്ടുമായി ഗുരുതരാവസ്‌ഥയിലാണ് കാരിത്താസ് ശിശുരോഗ വിഭാഗത്തിലെത്തിയത്. കുഞ്ഞിന്റെ ഹൃദയഭിത്തിയിലെ ദ്വാരം മൂലമായിരുന്നു രോഗം ഗുരുതരമായത്. കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പീഡിയാട്രിക് ഹാർട്ട് സർജറിയിലൂടെ രോഗം ഭേദമായി. 

പീഡിയാട്രിക് കാർഡിയാക് തൊറാസിക് സർജൻ ഡോ. വിനീത വി. നായർ,  ഡോ. രാജേഷ് എം രാമൻകുട്ടി,  ഡോ. സാജൻ തോമസ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരൻ, കാർഡിയാക് അനസ്തീസിയോളജിസ്‌റ് ഡോ. നിഷ പാറ്റാനി, ഡോ ജോബി കെ. തോമസ്, ഡോ. സുനു ജോൺ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com