ADVERTISEMENT

രണ്ടക്കത്തിൽ ഒതുക്കി നിർത്തിയിരുന്ന സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്നക്കവും കടന്ന് ഇപ്പോൾ ആയിരത്തിനു മുകളിലെത്തിയിരിക്കുന്നു. ഇനിയും രോഗികളുടെ എണ്ണം കൂടാമെന്ന സൂചനതന്നെയാണ് ഭരണനേതൃത്വും ആരോഗ്യവിദഗ്ധരുമെല്ലാം നൽകുന്നതും. 

ഇതിനിടയിൽ കണ്ണൂരില്‍ സാമൂഹ വ്യാപനത്തിന് സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പ് മന്ത്രി ഇ.പി. ജയരാജൻ നൽകിയിട്ടുമുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്നും ഈ നില തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ നിലപാട്.

ഏറ്റവുമധികം കോവിഡ് രോഗികളുള്ള പാലക്കാട് നിരോധനാജ്ഞ തുടരുന്നുണ്ട്. ഇതിനൊപ്പം കണക്കിലെടുക്കേണ്ടതാണ് ഉറവിടം അറിയാത്ത കോവിഡ് രോഗികളും ലക്ഷണമില്ലാതെ പ്രകടമാകുന്ന കോവിഡും.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ. കെ ശൈലജയും പറഞ്ഞു. അതുകൊണ്ടുതന്നെ ഹോം ക്വാറന്റീൻ കൂടുതൽ കർശനമാക്കാനും നിരീക്ഷണം ശക്തമാക്കാനുമാണ് തീരുമാനം. 

സംസ്ഥാനത്ത് രോഗികളുടെ എണ്ണം അയ്യായിരം കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രോഗികളുടെ എണ്ണം കൂടുന്നതിലല്ല, മരണനിരക്ക് പിടിച്ചു നിർത്താനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com