ADVERTISEMENT

കോവിഡ്-19 വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്‌കുകളിൽ നല്ലത് തുണികൊണ്ട് നിർമിച്ചവയെന്നു പഠനം. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് തുണി മാസ്കുകള്‍ തന്നെയാണ് ഉപയോഗിക്കാന്‍ ഏറ്റവും നല്ലതെന്ന് കണ്ടെത്തിയത്.

കൊറോണ വൈറസ് പടരുന്നത് തടയാന്‍ മാസ്‌ക് ഉപയോഗത്തിലൂടെ ഒരു പരിധിവരെ സാധിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം. രോഗം ബാധിച്ച വ്യക്തി മാസ്‌ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും.

മാസ്‌ക് ധരിച്ച വ്യക്തി ശ്വസിക്കുമ്പോള്‍ വായുവിലുള്ള വൈറസ് നിറഞ്ഞ മിക്ക ചെറു കണങ്ങളെയും തടയുന്നതിനു സാധിക്കും. അതുപോലെ രോഗം ബാധിച്ച വ്യക്തി മാസ്‌ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കുന്നു.

സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാമെന്നതാണ് കോട്ടൺ തുണികൊണ്ടുള്ള മാസ്‌കുകളുടെ പ്രത്യേകത. വീണ്ടും ഉപയോഗിക്കാം എന്നതുകൊണ്ടുതന്നെ ചെലവ് താരതമ്യേന കുറവാണ്. 

100 ശതമാനം കോട്ടണ്‍, കുറഞ്ഞത് 180 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ത്രെഡ് എണ്ണം, കട്ടിയുള്ളതും കടുപ്പമുള്ളതുമായ രീതിയില്‍ നെയ്‌തെടുത്ത തുണിത്തരമാണ് മാസ്‌കിനായി തിരഞ്ഞെടുക്കേണ്ടത്. (സാധാരണയായി ഒരു കോട്ടണ്‍ ടി ഷര്‍ട്ടിന് 40 -50, ഷര്‍ട്ട് 100 -120, ടീ ടവല്‍ 130 -250, ബെഡ്ഷീറ്റ് 200 -400 എന്നിങ്ങനെ ആണ് ത്രെഡ് എണ്ണം ഉണ്ടാകുക.) ഇതേ കാരണത്താല്‍ 100 ശതമാനം കോട്ടണ്‍ ടി ഷര്‍ട്ടിന്റെ തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ശതമാനം കോട്ടണ്‍ ടീ ടവല്‍ തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ ഉയര്‍ന്ന ഫില്‍ട്ടറേഷന്‍ കാര്യക്ഷമത കാണിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് .

ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌ക് ഓരോ തവണയും ധരിച്ചശേഷം കളയുന്നതുമൂലമുള്ള മാലിന്യത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനുമാകും തുണി കൊണ്ടുള്ള മാസ്കുകള്‍ക്ക്. തുണികൊണ്ടല്ലാത്ത മാസ്‌ക് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്‌കുകൾ വലിച്ചെറിയുന്നതും രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കും. തുണി കൊണ്ടുള്ള മാസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നിർമിക്കാമെന്നതാണ്. പൊതുയിടങ്ങൾ പോകുമ്പോഴും, ദൈനംദിന സാഹചര്യത്തിലും ഇത്തരം മാസ്‌കുകളാണ് ഏറ്റവും ഉപയോഗപ്രദവും.

English Summary: Cloth masks may prevent COVID-19 spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com