ADVERTISEMENT

കൊറോണ വൈറസ് ബാധ തടയുന്നതിനായി തങ്ങളാല്‍ ആകുന്ന സുരക്ഷാനടപടികള്‍ സ്വീകരിക്കുകയാണ് ലോകമെങ്ങും. ദീര്‍ഘ കാലത്തെ ലോക്ഡൗണ്‍ കാലത്തിനു ശേഷം ഇപ്പോള്‍ പലയിടങ്ങളിലും ഓഫിസുകളും കടകളും തുറന്നു പ്രവര്‍ത്തിക്കാനും തുടങ്ങി.  വൈറസ് ഉള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ ജനലുകളും കതകും അടച്ചു മൂടിയിട്ടാല്‍ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണോ നിങ്ങള്‍ ? എന്നാല്‍ വായൂസഞ്ചാരമില്ലാത്ത ഇടങ്ങളിലും നോവല്‍ കൊറോണ വൈറസിന് വ്യാപിക്കാന്‍ അനുകൂലസാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. 

എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, അടച്ചിട്ട മുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. ശരിയായ വെന്റിലേഷന്‍ സൗകര്യങ്ങള്‍ ഇതുകൊണ്ട്തന്നെ വീടായാലും ഓഫിസായാലും ഉറപ്പാക്കണം.

കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന ഇടങ്ങളില്‍ ശരിയായ വെന്റിലേഷന്‍ സൗകര്യം ഉറപ്പാക്കണം. 100 mn ല്‍ ചെറുതാണ് കൊറോണ വൈറസ്. വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് വൈറസ് പ്രധാനമായും പകരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം.

ഡ്രോപ്‌ലെറ്റ് മുഖേനയാണ് പ്രധാനമായും രോഗ വ്യാപനം സാധ്യമാവുക. രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്. രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയിൽ തൊടുമ്പോൾ നേരിട്ടല്ലാത്ത പകർച്ച സാധ്യമാണ്. ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം. ഈ സാഹചര്യത്തിലാണ് അടച്ചു മൂടിയ മുറികളുടെ അപകടത്തെ കുറിച്ച് ചിന്തിക്കേണ്ടത്. 

English Summary: Lack of ventilation ups risk of airborne transmission of COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com