ADVERTISEMENT

കോവിഡ് 19 വ്യാപനഭീതി നിലനിൽക്കുന്നതിനാൽ ഫെയ്സ് മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ ഷൂവോ ചെരുപ്പോ ധരിക്കുന്നതു പോലെതന്നെ പ്രധാനമാണ് ഇപ്പോള്‍ മാസ്കും. എന്നാല്‍ മാസ്ക്  ഉപയോഗം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നത്തിനു കാരണമാകുമോ?

ദീര്‍ഘനേരം മാസ്ക് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം കുറയുമെന്നും തുടർച്ചയായി മാസ്ക് ഉപയോഗിച്ചാൽ ശരീരത്തിന് വേണ്ടത്ര ഓക്‌സിജൻ ലഭിക്കാതെ വരുമെന്നും മറ്റുമുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ശരീരത്തിൽ നിന്നു കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്ക് പോകാതെ Hypercapnia എന്ന അവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. 

എന്നാൽ ഇങ്ങനെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അവരവർക്ക് യോജിച്ച മാസ്കുകളാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്. ഒരുപാട് ഇറുകിയതോ ഊരാൻ പറ്റാത്ത വിധമുള്ളതോ ആയ മാസ്കുകൾ ഉപയോഗിക്കുന്നില്ല. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് ധരിപ്പിക്കേണ്ടതില്ലെന്നു പറയുന്നത് ഇത് ഇറുകാനുള്ള സാധ്യത കൂടി പരിഗണിച്ചാണ്. തുണി കൊണ്ടുള്ള മാസ്കും സർജിക്കൽ മാസ്കും നമ്മുടെ ശ്വസനത്തെ സഹായിക്കുന്നവയാണ്. 

ഓക്സിജനായാലും കാർബൺ ഡൈ ഓക്സൈഡായാലും മാസ്കിനുള്ളിൽ തങ്ങി നിൽക്കുന്നവയല്ല. അവ ഉള്ളിലേക്കും പുറത്തേക്കും വശങ്ങളിലുള്ള ദ്വാരങ്ങളിലൂടെ പോകാനുമുള്ള സാധ്യതയുണ്ട്. 

തലയിൽക്കൂടി കവറിങ് ചെയ്ത് കഴുത്തിൽ ടൈറ്റായി കെട്ടി അതിനുള്ളിലേക്ക് കുറേനേരം ശ്വാസം വിടുകയാണെങ്കിൽ Hypercapnia എന്ന അവസ്ഥയ്ക്കുള്ള സാധ്യതയുണ്ട്. 

മാസ്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, നിങ്ങള്‍ എത്ര ഇറുക്കിയാണ് മാസ്ക് ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്ന വാദവുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com