sections
MORE

ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തില്‍

covid vaccine
SHARE

യുകെയിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍. യുകെയില്‍ 4000ല്‍ അധികം പേരില്‍ പരീക്ഷിച്ച ശേഷം ഈ വാക്‌സിന്‍ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലിലും പരീക്ഷണം ആരംഭിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍  വിറ്റ് വാട്ടര്‍സ്രാന്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നറിയപ്പെടുന്ന ഈ വാക്‌സിന്റെ പൂര്‍ണ നാമം  Ox1Cov-19    വാക്‌സിന്‍ എന്നാണ്.  ChAdOx1   എന്ന വൈറസില്‍ നിന്നാണ് ഈ വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. അഡെനോവൈറസ് എന്ന സാധാരണ ജലദോഷം വരുത്തുന്ന വൈറസിന്റെ വീര്യം കുറച്ച വൈറസ് രൂപമാണ്  ChAdOx1.  

അടുത്ത ഘട്ടത്തില്‍ യുകെയിലെ  മുതിര്‍ന്നവരും കുട്ടികളും അടങ്ങുന്ന 10,260 പേരിലും വാക്‌സിന്‍ പരീക്ഷിക്കും. 30,000 പേരെ ഉള്‍പ്പെടുത്തി അമേരിക്കയിലും വാക്‌സിന്‍ പരീക്ഷണം അരങ്ങേറും. പരീക്ഷണങ്ങള്‍ വിജയം കണ്ടാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞര്‍ കരുതുന്നത്. കുരങ്ങുകളില്‍ പരീക്ഷിച്ച് വിജയം കണ്ട ശേഷമാണ് മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചത്. 

ഓക്‌സ്ഫഡ് വാക്‌സിന്‍ കൂടാതെ 12 മറ്റ് വാക്‌സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടത്തിലുണ്ട്. 129 എണ്ണം പ്രീക്ലിനിക്കല്‍ അവലോകന ഘട്ടത്തിലും ഉണ്ട്. ഓക്‌സ്ഫ് വാക്‌സിനു പിന്നാലെ മനുഷ്യരിലെ പരീക്ഷണത്തിലേക്ക് കടക്കുന്നത് അമേരിക്കയിലെ മൊഡേര്‍ണ ഇന്റര്‍നാഷണലിന്റെയും ചൈനയിലെ സിനോവാക് ബയോടെക്കിന്റെയും വാക്‌സിനുകളാണ്. 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA