ADVERTISEMENT

കോവിഡ് മഹാമാരിക്കിടയില്‍ തങ്ങളുടെ നവജാതശിശുക്കളെ ഒാർത്ത് ആശങ്കയിലാണോ? എങ്കിൽ ഒരു പുതിയ പഠനഫലം നിങ്ങൾക്ക് ആശ്വാസമേകും. ചിക്കാഗോയിലെ ആൻ ആൻഡ് റോബർട്ട് എച്ച് ലൂറി  കുട്ടികളുടെ ആശുപത്രി നടത്തിയ പഠനത്തലിൽ 90 ദിവസത്തില്‍ താഴെ (മൂന്നുമാസം വരെ ) പ്രായമുള്ള ശിശുക്കൾക്ക് കോവിഡ്  പോസിറ്റീവ് ആയാലും അവര്‍ക്ക് ശ്വസന  പ്രശ്നങ്ങൾ ഒന്നും ഇല്ലായിരിക്കുമെന്നും വേഗം സുഖം പ്രാപിക്കുമെന്നും  കണ്ടു. കൊറോണ വൈറസ് ബാധിച്ച ശിശുക്കളില്‍ പനി മാത്രമാകും ഉണ്ടാകുക എന്നും പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു കുഞ്ഞിനുപോലും ഒാക്സിജൻ നല്‍കേണ്ടി വരുകയോ ശ്വസനസഹായികൾ ആവശ്യമായി വരുകയോ   അതിതീവ്രപരിചരണം ആവശ്യമായി വരുകയോ ചെയ്തില്ലെന്നും പഠനം പറയുന്നു. ഗുരുതരമല്ലാത്ത രോഗാവസ്ഥയില്‍ കുഞ്ഞുങ്ങളുടെ മൂക്കിലെ സ്രവങ്ങളിലാണ് വൈറസ് അടിഞ്ഞുകൂടിയതായി കണ്ടത്്.

കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരാക്കാം?

കോവിഡ്19 ൽ നിന്നു  കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്ന  ചില  കാര്യങ്ങൾ അറിയാം.

കൈകളുടെ വ‍ൃത്തി– നിങ്ങള്‍ കുഞ്ഞിനെ തൊടും മുൻപേ  കൈകൾ വൃത്തിയാക്കാം. കഴിയുന്നിടത്തോളം  കുഞ്ഞിന്റെ മൂക്കിലും വായിലും സ്പര്‍ശിക്കാതിരിക്കുക. സോപ്പും വെള്ളവും ‌ഉപയോഗിച്ച് നിങ്ങളുടെ  കൈകൾ 20 സെക്കൻഡ് കഴുകുക. ഇത്  അണുക്കളെ അകറ്റും. ‍ആൽക്കഹോൾ  അടങ്ങിയ ഹാന്‍‌ഡ് സാനിറ്റൈസർ ആണ് ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും കൈകൾ തിരുമുക.

സാമൂഹിക അകലം പാലിക്കാം– ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തി കുഞ്ഞിനെ കാണുന്നതിനു പകരം വിഡിയോകോളിലൂടെ കുഞ്ഞിനെ കാണിക്കാം. കാരണം കൊറോണ വൈറസ് കേസുകളിൽ 45 ശതമാനവും ലക്ഷണങ്ങളൊന്നും  പ്രകടമാക്കാത്ത കേസുകളുണ്ട്.  രോഗം ബാധിച്ച വൃക്തിക്ക് ലക്ഷണങ്ങൾ ഒന്നും കാണില്ല.

കുഞ്ഞിന്റെ കളിപ്പാട്ടങ്ങളും മറ്റും പതിവായി വൃത്തിയാക്കുക– എപ്പോഴും സ്പര്‍ശിക്കുന്ന ഇടങ്ങളും കുഞ്ഞിന്റെ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും പതിവായി അണുനശീകരണം നടത്തുക. ചൂടുവെള്ളത്തിൽ ഇവ വൃത്തിയാക്കണം. കു‍‍ഞ്ഞിന്റെ പാൽക്കുപ്പി, കിടക്ക, വസ്ത്രങ്ങള്‍ ഇവയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

പാല്‍കൊടുക്കുമ്പോൾ : മുലയൂട്ടൽ കുഞ്ഞിന്  ആരോഗ്യമേകും. എന്നാൽ ഇൗ മഹാമാരിയുടെ സമയത്ത് അത് വളരെ പ്രധാനമാണ് എന്ന് പെന്‍സിൽവാനിയ സര്‍വകലാശാലയില്‍ നിന്നുള്ള ഒറു പഠനം പറയുന്നു. പാലൂട്ടുന്ന  അമ്മമാരിൽ കോവിഡ്19 ന്റ  എന്തെങ്കിലും  ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ അവർ കുഞ്ഞിന്റെ അടുത്തേക്ക് പോകും മുൻപ് കൈകളും ബ്രെസ്റ്റും  പമ്പും നന്നായി വൃത്തിയാക്കണമെന്ന്  ലോകാരോഗ്യസംഘടന നിർദേശിക്കുന്നു. കൂടാതെ അവർ മാസ്കും ധരിക്കണം. ഒരോ ഉപയോഗശേഷവും ബ്രസ്റ്റ് പമ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കാനും മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com